HOME
DETAILS
MAL
ആസിയാ ബീബിക്കെതിരായ ഹരജിയില്‍ തീരുമാനം 29ന്
backup
January 24 2019 | 20:01 PM
ഇസ്ലാമാബാദ്: മതനിന്ദാ കുറ്റത്തില്‍ ക്രിസ്ത്യന്‍ യുവതി ആസിയാ ബീബിയെ വെറുതെവിട്ടതിനിനെതിരേ സമര്‍പ്പിച്ച ഹരജികളില്‍ 29ന് പാകിസ്താന് സുപ്രിംകോടതി തീരുമാനമെടുക്കും.
ഹരജി അനുവദിക്കണോ എന്ന കാര്യമാണ് പാക് ഉന്നതകോടതി അടുത്ത ചൊവ്വാഴ്ച തീരുമാനിക്കുക.ഹരജി തള്ളിയാല്‍ കേസില്‍ ആസിയ അഭിമുഖീകരിക്കുന്ന എല്ലാ നിയമപ്രശ്നങ്ങള്‍ക്കും അന്ത്യമാകും. മതനിന്ദാക്കുറ്റത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. കഴിഞ്ഞ ഒക്ടോബറില്‍ സുപ്രിംകോടതി ഇവരുടെ വധശിക്ഷ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."