വെനസ്വല യു.എസുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു
കാരക്കാസ്: വെനസ്വല അമേരിക്കയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌ദോയെ പ്രസിഡന്റായി അംഗീകരിച്ചതില്‍ പ്രതിഷേധിച്ചാണു നടപടി. ഇതിനെ തുടര്‍ന്ന് യു.എസ് നയതന്ത്രജ്ഞരോട് 72 മണിക്കൂറിനകം രാജ്യംവിടണമെന്ന് വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ ഉത്തരവിട്ടു. എന്നാല്‍, 'മുന്‍ പ്രസിഡന്റിന്' തങ്ങളുടെ നയതന്ത്രജ്ഞരോട് കല്‍പിക്കാന്‍ അധികാരമില്ലെന്ന് അമേരിക്ക പ്രതികരിച്ചു.
കുറച്ചു ദിവസങ്ങളായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മദുറോയ്‌ക്കെതിരേ വന്‍ പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറുന്നത്. പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ദേശീയ അസംബ്ലി നേതാവായ വാന്‍ ഗെയ്‌ദോയാണ് പ്രക്ഷോഭം നയിക്കുന്നത്. ഇതിനിടെ ബുധനാഴ്ച ഗെയ്‌ദോ രാജ്യത്തിന്റെ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഗെയ്‌ദോക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുകയും പിന്തുണയ്ക്കണമെന്ന് വെനസ്വലന്‍ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതുവരെയും മദുറോയ്ക്കുള്ള പിന്തുണ സൈന്യം പിന്‍വലിച്ചിട്ടില്ല. 2013ല്‍ ഹ്യുഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് നിക്കോളാസ് മദുറോ വെനസ്വലന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഈ മാസം ആദ്യത്തില്‍ വീണ്ടും പ്രസിഡന്റായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു ഭരണത്തിലേറി. എന്നാല്‍, മദുറോയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം വന്‍ പ്രക്ഷോഭമാണ് നഗരങ്ങളില്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചിരുന്നു. ഇതിനുപുറമെ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മദുറോയ്‌ക്കെതിരേ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയത്. ബുധനാഴ്ച തലസ്ഥാനമായ കാരക്കാസില്‍ നടന്ന പ്രക്ഷോഭം അക്രമത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.
ഗെയ്‌ദോക്ക് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍; രക്തച്ചൊരിച്ചിലിലേക്കുള്ള മാര്‍ഗമെന്ന് റഷ്യ
കാരക്കാസ്: താല്‍ക്കാലിക പ്രസിഡന്റായി സ്വയം അധികാരമേറ്റ പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌ദോക്കു പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍. അമേരിക്ക ഗെയ്‌ദോയെ വെനസ്വലന്‍ പ്രസിഡന്റായി അംഗീകരിച്ചതിനു പിറകെയാണു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളടക്കം പിന്തുണയറിയിച്ചത്.
ബ്രസീല്‍, കൊളംബിയ, ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന, പരാഗ്വെ എന്നിവയാണ് ഗെയ്‌ദോയെ പിന്തുണച്ച ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍.
കാനഡയും യൂറോപ്യന്‍ യൂനിയനും ഗെയ്‌ദോക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, മദുറോയില്‍നിന്ന് അനധികൃതമായി അധികാരം പിടിച്ചെടുക്കാനുള്ള ഗെയ്‌ദോയുടെ നീക്കത്തെ പിന്തുണച്ച വിദേശ രാജ്യങ്ങളെ വിമര്‍ശിച്ച് റഷ്യ രംഗത്തെത്തി.
ഗെയ്‌ദോയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും വെനസ്വലയെ നേരിട്ടു രക്തച്ചൊരിച്ചിലിലേക്കു നയിക്കാനുള്ള നീക്കമാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
മെക്‌സിക്കോ, ബൊളീവിയ, ക്യൂബ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മദുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെനസ്വലയില്‍ പുറത്തുനിന്നുള്ള ഏത് ഇടപെടലും എതിര്‍ക്കുമെന്ന് ചൈന വ്യക്തമാക്കി.
ഫ്രാന്‍സും ബ്രിട്ടനും ഇരുവിഭാഗങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."