ശാപമോക്ഷം കാത്ത് എരുമേലി സര്‍ക്കാര്‍ ആശുപത്രി
എരുമേലി: ശാപമോക്ഷം കാത്ത് എരുമേലി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രി. എരുമേലി ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തിയിട്ട് മാസങ്ങളായി.
പ്രതിഷേധം ശക്തമാകുമ്പോള്‍ ഡോക്ടര്‍മാരെ നിയമിച്ച് നാമമാത്രദിനങ്ങള്‍ മാത്രം രാത്രികാല ചികിത്സ പുനഃരാരംഭിച്ച് വീണ്ടും പഴയപടിയിലേക്ക് എത്തുകയാണ് പതിവ്.
ഡെങ്കിപ്പനിപോലുള്ള മാരക പകര്‍ച്ചപ്പനികള്‍ പടര്‍ന്നു പിടിക്കുമ്പോഴും അധികാരികളുടെ അനങ്ങാപ്പാറ നയം തുടരുകയാണ്.
അധികാരികളുടെ അനങ്ങാപ്പാറ നയത്തിനെതിരേ രാഷ്ട്രീയ പാര്‍ട്ടികളും മുഖം തിരിഞ്ഞു നില്‍ക്കുകാണ് ഇവിടെ.
ചികിത്സക്കെത്തുന്ന രോഗികളുടെ ദുരവസ്ഥ നേരിട്ട് മനസിലാക്കിയ പൊതുപ്രവര്‍ത്തകനായ ലൂയിസ് എരുമേലി ഒറ്റയാള്‍ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇന്നു രാവിലെ പത്തുമണിമുതല്‍ എരുമേലി സി.എച്ച്.സിക്ക് മുന്നില്‍ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ് ലൂയിസ്.
നിര്‍ദ്ധനരും നിരാലംബരുമായ രോഗികളുടെ അഭയകേന്ദ്രമാണ് ഈ ആതുരാലയം. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനായി ഈ ആശുപത്രിയുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതായി പൊതുസമൂഹത്തില്‍ നിന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും വ്യദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ ദിവസേന ചികിത്സക്കായി എത്തുന്ന ഈ ആശുപത്രിയുടെ പ്രവര്‍ത്തനം 24 മണിക്കൂറും ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."