വീടുണ്ട് വാതിലില്ല: മക്കള്‍ക്ക് ഉറങ്ങാന്‍ വെള്ളന് കാവലിരിക്കുകയാണ്...
കാളികാവ്: ചോക്കാട് നാല്പത് ആദിവാസി കോളനിയിലെ വെള്ളന്റെ ദുരിത ജീവിതത്തിന് അറുതിയായില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ വീട് പണി പൂര്‍ത്തിയായെങ്കിലും മനസറിഞ്ഞ് ഉറങ്ങാന്‍ വെള്ളനും ഭാര്യക്കും കഴിയുന്നില്ല.
വീടിന് വാതിലുകളില്ലാത്തതാണ് ആദിവാസി കുടുംബത്തെ പ്രയാസത്തിലാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഷെഡ് കെട്ടി മറച്ചാണ് രണ്ട് വര്‍ഷം മുന്‍പ് വെള്ളവും കുടുംബവും താമസിച്ചിരുന്നത്. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ശല്യം ഉള്ളതിനാല്‍ കുടിലിനു മുന്നിലെ മരത്തില്‍ ഏര്‍മാടം കെട്ടിയാണ് നാല് മക്കളും വെള്ളനും ഭാര്യയും കഴിച്ച് കൂട്ടിയിരുന്നത്. ആദിവാസി കുടുംബത്തിന്റെ പ്രയാസം പുറംലോകം അറിഞ്ഞതോടെയാണ് അധികൃതര്‍ വീട് നിര്‍മിച്ച് നല്കാന് തയാറായത്. പണി പൂര്‍ത്തിയാക്കിയെങ്കിലും വര്‍ഷങ്ങളായിട്ടും വൈദ്യുതിയും വാതിലും ഇല്ലാതെ ആദിവാസി കുടുംബം പ്രയാസത്തിലാണ്. മുന്‍ഭാഗത്ത് ഒരു വാതിലെങ്കിലും കിട്ടിയാല്‍ മക്കളെ സുരക്ഷിതമായി കിടത്തി ഉറക്കാമായിരുന്നുവെന്നാണ് വെള്ളന് ഭാര്യ പറയുന്നത്. വാതിലുകള്‍ വയ്ക്കുന്നതിനുള്പടെ ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും കരാറുകാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് ആദിവാസി കുടുംബം പറയുന്നത്.
ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ ചോക്കാട് നാല്പത് സെന്റില്‍ വെള്ളന്റെ കുടുംബം മാത്രമല്ല പല കുടുംബങ്ങളും പ്രയാസപ്പെടുന്നുണ്ട്. ഭവന നിര്‍മാണത്തിനുള്ള സംഖ്യ മതിയാവുന്നില്ലെന്ന് പറഞ്ഞ് കരാറുകാര്‍ അവസാന ഘട്ടത്തില്‍ വീടു പണി ഉപേക്ഷിക്കുന്ന രീതിയാണുള്ളത്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാത്ത വീടുകളില്‍ ആദിവാസികള്‍ താമസിച്ച് പോരുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."