HOME
DETAILS
MAL
കസ്തൂരി രംഗന്: മൂന്ന് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍
backup
March 05 2017 | 04:03 AM
കോട്ടയം: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഭാഗികമായും, ഇടുക്കിയില്‍ പൂര്‍ണമായുമാണ് ഹര്‍ത്താല്‍ നടത്തുക.
ആന്റോ ആന്റണി എം.പി, കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവര്‍ സംയുക്തമായി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം ജില്ലയില്‍ മേലുകാവ്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര,കൂട്ടിക്കല്‍, പൂഞ്ഞാര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ എട്ടു പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."