കലക്ടര്‍ ബ്രോക്ക് ശേഷം സാംബശിവറാവു എത്തി: പ്രശ്‌നപരിഹാര പ്രതീക്ഷയില്‍ പുലപ്രക്കുന്ന് കോളനി
മേപ്പയ്യൂര്‍: വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കോളനിയില്‍ ഭൂമി സര്‍വെ നടപടി പൂര്‍ത്തീകരിച്ചു. കലക്ടര്‍ ശീറാം സാംബശിവറാവു നേരിട്ടെത്തിയതും കോളനി നിവാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്.
2015ല്‍ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് ന എം.നായര്‍ കോളനിയില്‍ കുന്നുകയറി എത്തിയതും തുടര്‍ന്ന് നടത്തിയ സിറ്റിംഗില്‍ എടുത്ത തീരുമാനങ്ങളും ഇതുവരെ നടപ്പാകാത്തതിന്റെ വിഷമത്തിലായിരുന്നു കോളനി നിവാസികള്‍.
ദലിത് പ്രവര്‍ത്തകയായ വിനീത ശ്രീനിവാസന്റെ ഇടപെടലുകളാണ് ഇഴഞ്ഞു നീങ്ങിയ നടപടികളും ചുവപ്പുനാടയും അഴിച്ചുമാറ്റുന്നതിലേക്കെത്തിച്ചത്.
കോളനി സന്ദര്‍ശിച്ച് ദയനീയ സ്ഥിതി നേരില്‍ കണ്ട ഇവര്‍ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി ടി.പി.രാമകൃഷ്ണന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പ്രത്യേക താല്‍പ്പര്യവും കോളനിക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളുടെ അടിയന്തര പരിഹാരത്തിന് സഹായകരമായി. സാങ്കേതിക തടസങ്ങളെല്ലാം മാറ്റി കൈവശ സര്‍ട്ടിഫിക്കറ്റ്, കുടിവെളളം, റേഷന്‍കാര്‍ഡ്, വീട്, സ്വയംതൊഴില്‍ പരിശീലനം തുടങ്ങി നിരവധി ആവശ്യങ്ങളാണ് അടിയന്തിരമായി പരിഹരിക്കുമെന്ന് കോളനിയില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ ഉറപ്പു നല്‍കിയത്. കാലതാമസം വരുത്താതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്വന്തമായി ഭൂമിയും മഴയും മഞ്ഞു മേല്‍ക്കാതെ കിടന്നുറങ്ങാന്‍ ഒരു കൂരയുമെന്ന ചിരകാല സ്വപ് നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് കോളനിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."