HOME
DETAILS
MAL
ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി
backup
January 25 2019 | 03:01 AM
പന്തീരങ്കാവ്: ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ പന്തീരങ്കാവ് ബൈപാസിലെ ഹോട്ടലുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
അഞ്ചോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി നശിപ്പിച്ചു. 36000 രൂപ വിവിധ ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. ഒളവണ്ണ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അജയ് കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ സാജിതാ ഭീഗം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്പേഴ്സന് ടി.പി.സുമ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."