ഓളപ്പരപ്പുകളുടെ സ്വപ്നച്ചിറകിലേറി ക്ലിയോപാട്രയുടെ യാത്ര നാളെ മുതല്‍
ഫറോക്ക് : ബേപ്പൂരിലെത്തുന്ന വിനോദ സഞ്ചാരികളുടെ കടല്‍ യാത്രയെന്ന സ്വപനം സാക്ഷാത്കരിക്കാനൊരുങ്ങി ക്ലിയോപാട്ര. വിനോദസഞ്ചാരികള്‍ക്ക് ആദ്യമായി കടല്‍സവാരിക്ക് അവസരമൊരുക്കുന്ന ക്ലിയോപാട്ര ടൂറിസ്റ്റ് ഫെറി ബോട്ട് നാളെ മുതല്‍ ബേപ്പൂരില്‍ നിന്നും സര്‍വിസ് ആരംഭിക്കും. സമഗ്രടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ കാല്‍വെയ്പ്പ്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതിയിലുളള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വിസസിന്റെ നേതൃത്വത്തിലാണ് യാത്ര ആരംഭിക്കുന്നത്
കൊച്ചിയില്‍ നിന്നുമെത്തിച്ച ബോട്ട്് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കടല്‍ സവാരിക്ക് സജ്ജമായിക്കഴിഞ്ഞു. 100പേര്‍ക്ക് സഞ്ചരിക്കാനുളള സൗകര്യമാണുളളത്. ചെറിയ മീറ്റിങ്ങുകള്‍ ചേരുന്നതിനുളള ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്്.ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ സര്‍ട്ടിഫിക്കേഷനോടുകൂടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടല്‍ യാത്ര നടത്തുക. അഭ്യന്തര വിനോദ സഞ്ചാരികള്‍ക്കു പുറമെ വിദേശ വിനോദ സഞ്ചാരികളെയും സംഘാടകര്‍ ലക്ഷ്യമിടുന്നു.
ബീച്ചിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരുന്ന തരത്തില്‍ ഒന്നര മണിക്കൂറായിരിക്കും യാത്ര. വിവിധ പാക്കേജുകളയാണ് നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വിസ്. 300രൂപയാണ് യാത്ര നിരക്ക്. ശീതീകരിച്ച വി.ഐ.പി ലോഞ്ചില്‍ 450രൂപയാണ് ചാര്‍ജ്ജ്. ഉല്ലാസ ബോട്ടിന്റെ സര്‍വിസിനായി പുലിമുട്ടില്‍ പുതിയ ജെട്ടി സജ്ജമായിക്കഴിഞ്ഞു.
ക്ലിയോപാട്രയുടെ ആദ്യസര്‍വിസ് നാളെ ഉച്ചയ്ക്കു 12ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 27ന് ഒന്‍പത് മുതല്‍ പൊതുജനങ്ങള്‍ക്കുളള സര്‍വിസ് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."