നങ്ങ്യാര്‍കുളങ്ങര കവലയിലെ റോഡിലേക്കുള്ള ബോര്‍ഡുകള്‍ അടിയന്തരമായി നീക്കാന്‍ നിര്‍ദേശം
ഹരിപ്പാട്: നങ്ങ്യാര്‍കുളങ്ങര കവലയില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ റോഡിലേക്കുള്ള ഇറക്കുകളും ബോര്‍ഡുകളും അടിയന്തരമായി നീക്കാന്‍ നിര്‍ദേശം. കാര്‍ത്തികപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചേപ്പാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. ഇത് നടപ്പിലാക്കിയശേഷം ഫെബ്രുവരി 12-ലെ സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുപ്രവര്‍ത്തകനായ വൈശാഖ് നായര്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് നടപടി. നങ്ങ്യാര്‍കുളങ്ങരയില്‍നിന്ന് കിഴക്കോട്ടുള്ള റോഡിലാണ് പ്രധാനമായും കൈയേറ്റങ്ങള്‍. എല്‍.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള അഞ്ച് സ്‌കൂളുകളാണ് ഈ വഴിയുടെ ഇരുവശത്തുമായുള്ളത്.ട്രാഫിക് സിഗ്‌നല്‍ നിലവിലുള്ള ജങ്ഷനാണിത്. കിഴക്കുനിന്നുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 15 സെക്കന്‍ഡ് മാത്രമാണ് ട്രാഫിക് സിഗ്‌നലില്‍ ലഭിക്കുന്നത്. ഇതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് ഇവിടെ റോഡ് കടക്കുന്നത്. ഈ സമയത്ത് റോഡരികിലൂടെ നടക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് റോഡ് കൈയേറിയുള്ള ബോര്‍ഡുകളും കച്ചവടസ്ഥാപനങ്ങളുടെ ഇറക്കുകളും പ്രശ്‌നം സൃഷ്ടിക്കുന്നത്.രാവിലെയും വൈകുന്നേരവും സ്‌കൂള്‍വിദ്യാര്‍ഥികളുമായി എത്തുന്ന നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുവരും. ബസില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളും ജങ്ഷനില്‍ എത്തും. ഈ സമയത്ത് അപകടകരമായ വിധത്തിലാണ് വാഹനങ്ങള്‍ സിഗ്‌നല്‍ അനുസരിച്ച് റോഡ് കടക്കുന്നത്.
വിദ്യാര്‍ഥികള്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ റോഡരികിലാണ് നിര്‍ത്തിയിടുന്നത്. ഇരുവശവും ഒരേപോലെ നിര്‍ത്തിയിടും. ഏറെനേരെ നീളുന്ന ഗതാഗത തടസ്സത്തിന് ഇത് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."