കെ.എ.എസ് സംവരണ അട്ടിമറിക്കെതിരേ പോരാട്ടം നടത്താന്‍ ലീഗിന് കഴിഞ്ഞു:എ.എം നസീര്‍
ആലപ്പുഴ: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്നും ഇടതു സര്‍ക്കാര്‍ പിന്മാറിയത് മുസ്ലിംലീഗിന്റെ പോരാട്ടങ്ങളുടെ ഫലമായാണെന്ന് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍ പറഞ്ഞു.
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്(എസ്.ഇ.യു) 37-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ സംവരണ ആനൂകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമായിരുന്നു ഇടത് സര്‍ക്കാര്‍ നടത്തിയിരുന്നത്.കെ.എ.എസ് സംവരണ അട്ടിമറി വിഷയത്തില്‍ എസ്.ഇ.യുവും ശക്തമായ തന്നെ രംഗത്ത് ഉണ്ടായിരുന്നു. വിഷയത്തില്‍ എസ്.ഇയു നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ സര്‍വ്വീസ് രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.സിവില്‍ സര്‍വ്വീസിന്റെ പ്രധാന്യം മനസിലാക്കി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹമാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റമീസ് കെ.യു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.സജീവ് സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: എച്ച്.ബഷീര്‍കുട്ടി, ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ: എ. എ റസാഖ്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ .സലാം കരുവാറ്റ, അമീര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് ജില്ലാ ട്രഷറര്‍ മുജീബ് ഹരിപ്പാട് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."