HOME
DETAILS

റിയാദിൽ ഏഷ്യൻ രാജ്യക്കാരുടെ സംഗമം ‘ഏഷ്യൻ ഫെസ്റ്റ്’ നാളെ

  
backup
February 27, 2020 | 3:10 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b5%bd-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

റിയാദ്: റിയാദിൽ ആദ്യമായി നടക്കുന്ന മെഗാ ഏഷ്യൻ ഫെസ്റ്റ് നാളെ (വെള്ളി) തുമാമയിലെ സാഹിൽ തീം പാർക്കിൽ വെച്ച് വൈവിധ്യമാർന്ന കലാ, സാംസ്കാരിക പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെസ്റ്റേൺ യൂണിയൻ അവതരിപ്പിക്കുന്ന ലുലു ഏഷ്യൻ ഫെസ്റ്റ് ഇന്ത്യ, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സംഗമായി മാറും.  ഏഷ്യക്കാർക്കൊപ്പം അറബ് വംശജരും വിവിധ പരിപാടികൾ അവതരിപ്പിക്കും.

വർണ്ണ വൈവിധ്യം നിറഞ്ഞ പട്ടം പറത്തലാണ്‌ പരിപാടിയുടെ മുഖ്യ ആകർഷണം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ 11 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റിവൽ, വടം വലി മത്സരം, മൈലാഞ്ചിയിടൽ, ഫെയ്സ് പെയ്ന്റിംഗ്, ഇന്റർ സ്കൂൾ ചിത്ര രചനാ മത്സരം, ടാലന്റ് ഷോ, കുട്ടികളും ഫിലിപ്പിനോകളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, അഞ്ചു വയസ്സുകാരനായ മുഹമ്മദ് റാസി അരിമ്പ്ര നയിക്കുന്ന ഓപ്പൺ ക്വിസ്, വിരലുകൾ കൊണ്ട് ചിത്ര രചന നടത്തുന്ന ഡെക്സ്റ്ററിസം ആർടിസ്റ്റ് വിനിവിയുടെ ചിത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയും അരങ്ങേറും. സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിക്കും.  സാംസ്കാരിക സമ്മേളനം സഊദി ചേംബർ ഓഫ് കൗൺസിൽ ചെയർമാൻ അജ് ലാൻ അൽ അജ് ലാൻ
ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.

 

ഇ എം ടി ഗ്‌ളോബല്‍, ആര്‍ ക്യൂ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഏഷ്യന്‍ രാജ്യങ്ങള്‍ സംയുക്തമായി സാംസ്‌കാരിക, വിനോദ പരിപാടകള്‍ ഒരുക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ഉബൈദ് എടവണ്ണ, റഹീല്‍ ഖുറൈഷി എന്നിവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ മാറ്റം വരുന്നു; കാര്‍ഡില്‍  ഇനി ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം

Kerala
  •  14 minutes ago
No Image

ശ്രീജ തൂണേരിക്കും ശ്രീലതക്കും  തെരഞ്ഞെടുപ്പ് വീട്ടുകാര്യം; ജനവിധി തേടി സഹോദരിമാര്‍ 

Kerala
  •  17 minutes ago
No Image

സ്പായില്‍ പോയ കാര്യം വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്.ഐയ്‌ക്കെതിരെ കേസ്

Kerala
  •  44 minutes ago
No Image

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവെന്ന് ജോര്‍ജിന്റെ മൊഴി

Kerala
  •  2 hours ago
No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  2 hours ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  3 hours ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  3 hours ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  3 hours ago
No Image

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ പാക് ചാരന്‍മാര്‍; രോഹിതും സാന്ദ്രിയും അറസ്റ്റിലാകും വരെ രഹസ്യവിവരങ്ങള്‍ കൈമാറി; അന്വേഷണം വ്യാപിപ്പിച്ച് പൊലിസ്

National
  •  4 hours ago
No Image

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

Kerala
  •  4 hours ago