HOME
DETAILS
MAL
മരുന്നുകളുമായി ഇന്ത്യന്‍ വിമാനം വുഹാനില്‍
backup
February 27 2020 | 03:02 AM
ചൈനയിലെ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനം ഇന്നലെ വുഹാനിലേക്ക് പുറപ്പെട്ടു. ഇന്ത്യക്കാര്‍ക്കു പുറമെ അയല്‍ സുഹൃദ് രാജ്യങ്ങളിലെ ആളുകളെയും വിമാനത്തില്‍ കൊണ്ടുവരും.
കൊറോണയെ നേരിടുന്നതിനുള്ള 15 ടണ്‍ വൈദ്യോപകരണങ്ങള്‍ വിമാനത്തില്‍ വുഹാനിലേക്കു കൊണ്ടുപോയിട്ടുണ്ട്. വുഹാനിലേക്ക് ഇന്ത്യ അയക്കുന്ന രണ്ടാമത്തെ വിമാനമാണിത്.
വിമാനം ഇന്നു തിരിച്ചുപോകും. ചൈന യാത്രാനുമതി നല്കാന് വൈകിയതിനാലാണ് വിമാനത്തിന്റെ യാത്ര വൈകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."