HOME
DETAILS
MAL
എം പാനല്‍ പ്രശ്നം സഭയില്‍ ഉന്നയിക്കും: രമേശ് ചെന്നിത്തല
backup
January 25 2019 | 04:01 AM
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരുടെ പ്രശ്നം ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യു.ഡി.എഫ് ഇക്കാര്യത്തിലാവും ആദ്യ അടിയന്തിര പ്രമേയം സഭയില്‍ അവതരിപ്പിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി. എം പാനല്‍ ജീവക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി സമരപന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്ക് ഈ വിഷയത്തില്‍ ഗവര്‍ണറെ കാണാന്‍ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഡ്വ. ബി.കെ.എം ഷഫീര്‍, ദിനേശ്ബാബു, എസ്.ഡി ജോഷി സംസാരിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നലെ രാവിലെ എം പാനല്‍ ജീവനക്കാര്‍ സംഘടിപ്പിച്ച ശയനസമരത്തിന് ശേഷമായിരുന്നു ചെന്നിത്തലയുടെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."