ഹര്‍ത്താല്‍ ജനവഞ്ചനയുടെ മറ്റൊരു മുഖം: എല്‍.ഡി.എഫ്
തൊടുപുഴ: യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ജനവഞ്ചനയുടെ മറ്റൊരു മുഖമാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി. മാധവ്ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ കമ്മിറ്റികളെ നിയോഗിച്ചതും കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ ഗവണ്‍മെന്റായിരുന്നു. ഈ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരേ ജില്ലയിലൊട്ടാകെ ഉജ്ജ്വല പ്രക്ഷോഭ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അന്ന് റിപ്പോര്‍ട്ടിന്റെ മഹത്വം പാടിനടന്നവരായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. കേന്ദ്രത്തിന് മേല്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് സമ്മര്‍ദ്ദം ചെലുത്തേണ്ട സമയത്ത് എല്‍.ഡി.എഫിനെതിരേ ഹര്‍ത്താലുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന യു.ഡി.എഫ് ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കളായ കെ.കെ ജയചന്ദ്രന്‍(സി.പി.എം), കെ.കെ ശിവരാമന്‍(സി.പി.ഐ), ടി.പി ജോസഫ് (ജനതാദള്‍), ഡോ. രാജഗോപാല്‍ (എന്‍.സി.പി), പി.കെ വിനോദ് (കോണ്‍ഗ്രസ് എസ്), ജോണി ചെരുവുപറമ്പില്‍(കേരള കോണ്‍ഗ്രസ്) എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."