തൃക്കൊടിത്താനം ഗവ. സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ചങ്ങനാശേരി: സംസ്ഥാന സര്‍ക്കരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്കൂളായി ഉയര്‍ത്തുന്ന 2017 വര്‍ഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ നിന്നും തൃക്കൊടിത്താനം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനെ തിരഞ്ഞെടുത്തു. 1870-ല്‍ പള്ളിക്കുടമായി പ്രവര്‍ത്തനം ആരംഭിച്ച് 1968-ല്‍ പ്രൈമറി തലത്തില്‍ നിന്നും ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയം 1998-ല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ക്ലാസുകള്‍ ആരംഭിച്ചതോടെ സെക്കന്‍ഡറി തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന തക്കൊടിത്താനം പഞ്ചായത്തിലെ ഏക സ്കൂളായി മാറി.
146 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളില്‍ വിവിധ ക്ലാസുകളിലായി 638 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. കൂടാതെ ജില്ലാ സാക്ഷരതാ മിഷന്റെ തുല്യതാ ക്ലാസുകള്‍,അസാപിന്റെ ചങ്ങനാശേരി താലൂക്ക് തല സ്കില്‍ ഡവലപ്മെന്റ് ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. ഹൈടെക് സ്കൂളായി ഉയര്‍ത്തുന്നതോടെ പശ്ചാത്തല സൗകര്യം ഉന്നത നിലവാരത്തിലേക്കും, അക്കാദമി നിലവാരം ആധുനിക സാങ്കേതിക നിലവാരത്തിലേക്കും ഉയരും. സ്കൂള്‍ ഹാളില്‍ ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഗമവും സ്കൂള്‍ വികസന സമിതി രൂപീകരണവും കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ജേതവും പൂര്‍വ വിദ്യാര്‍ഥിയുമായ കവി പ്രഭാവര്‍മ്മയെ അനുമോദനവും സി.എഫ് തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി.കെ സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."