ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റും മുന്‍ഗണനാ ലിസ്റ്റില്‍; അസ്വാഭാവികത; വിവാദം
ചങ്ങരംകുളം: റേഷന്‍ കാര്‍ഡില്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റും മുന്‍ഗണനാ ലിസ്റ്റില്‍. കോക്കൂര്‍ എ.ആര്.ഡി നമ്പര്‍ എട്ടിലെ ബി.പി.എല്‍ ലിസ്റ്റിലാണ് പ്രസിഡന്റ് അയിഷാ ഹസന്റെ പേരുള്ളത്. മേഖയിലെ റേഷന്‍ കാര്‍ഡില്‍ അര്‍ഹതപ്പെട്ടവര്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തതായി വ്യാപക പരാതി ഉണ്ടായിരുന്നു.
ഇതിനെതിരേ മുസ്ലിംലീഗ് പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലിസ്റ്റുകള്‍ പരിശോധിച്ചപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. ഇപ്പോഴാണ് താന്‍ ലിസ്റ്റില്‍ ഉള്ളതായി കണ്ടെത്തിയതെന്നും റിട്ട. അധ്യാപകനായ ഭര്ത്താവുകൂടെ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരേ പരാതി നല്‍കുമെന്നും പ്രസിഡന്റ് ആയിഷാ ഹസന് പറഞ്ഞു.
എന്നാല്‍, പുതിയ മുന്‍ഗണനാ, മുന്‍ഗണനേതര ലിസ്റ്റില്‍ പഞ്ചായത്തിന്റെ അറിവില്ലാതെ എങ്ങനെ പേരുവന്നെന്നും കഴിഞ്ഞ മാസം മുന്‍ഗണനാ ക്വാട്ട പ്രകാരം ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയത് അറിവോടെയല്ലേയെന്നും സി.പി.എം ആലംങ്കോട് പഞ്ചായത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.പി രാജന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."