കഞ്ചിക്കോട് വ്യവസായ മേഖല;ഇ.എസ്.ഐ ആശുപത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കമ്പനികളിലെ 'ഭായി'മാരും പ്രദേശവാസികളും
കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് തുടങ്ങാനിരിക്കുന ആധുനിക സൗകര്യങ്ങളുള്ള ഇ.എസ്.ഐ ആശുപത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് അമ്പതിനായിരത്തിലധികം ഇതര സംസ്ഥാനക്കാരും പ്രദേശവാസികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധവകുപ്പുകളുടെയും സമ്മിശ്ര ഏകോപനം മാത്രം പോരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ചുള്ള പ്രവര്‍ത്തനം വേണം കഞ്ചിക്കോട്ടൊരു മികച്ച ഇ.എസ്.ഐ ആശുപത്രി യാഥാര്‍ത്ഥമാവാന്‍. കഞ്ചിക്കോട്, വ്യവസായമേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു കൂടി ഏറെ ഗുണകരമാകുന്ന രീതിയില്‍ ആധുനിക സൗകര്യമുള്ള ഐ.എം ഇ.എസ്.ഐ തുടങ്ങണമെന്ന ആവശ്യത്തിനു കാലങ്ങളുടെപ്പഴക്കമുണ്ട്. എന്നാല്‍ പ്രദേശത്ത് കെട്ടിടം യാഥാര്‍ത്ഥ്യമായാല്‍ ആധുനിക രീതീയിലുള്ള ഉപകരണങ്ങളും സൗകര്യങ്ങളുമൊരുക്കാന്‍ കമ്പനികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലകളില്‍ മാത്രം നിലവില്‍ 600 ഓളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതില്‍ അഞ്ചര ല7ത്തോളം ഇതരസംസ്ഥാനക്കാരടക്കമുള്ള തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായിട്ടും ഇവിടെ മതിയായ ചികിത്സാ സൗകര്യങ്ങളുള്ള ആതുരാലയങ്ങളില്ലാത്തതിനാല്‍ തൊഴിലാളികള്‍ കമ്പനി ഉപേക്ഷിക്കുന്നതു മൂലം പ്രതിവര്‍ഷം മൂന്നു മുതല്‍ അഞ്ച് വരെ കമ്പനികള്‍ അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണെന്നാണ് അറിയപ്പെടുന്നത്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് വ്യവസായ മേഖലയായ കഞ്ചിക്കോട് ഇ എസ് ഐ ആശുപത്രി നടപ്പാക്കാന്‍ പദ്ധതിയിടുന്നത്. സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിച്ചാലുടന്‍ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇ.എസ്.ഐ ആശുപത്രി നിര്‍മ്മിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കു കിന്‍ഫ്രയും തയ്യാറാണ്. ഇ.എസ്.ഐ കെട്ടിടം നിര്‍മ്മികുകയാണെങ്കില്‍ ആശുപത്രിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കമ്പനികള്‍ ഇത്തരം വിഷയങ്ങള്‍ക്കായി നീക്കിവെക്കുന്ന ഫണ്ടുകള്‍ ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കു വേണ്ടി നല്‍കാനും ഇ.എസ്.ഐ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കുന്നതിനായുള്ള സൗകര്യങ്ങളെല്ലാം ചെയ്യാന്‍ ഇന്റസ്ട്രിയല്‍ ഫോറവും തയ്യാറാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ മെഗാ ഫുഡ്പാര്‍ക്ക് സജ്ജമാകുന്നതോടെ ഇ.എസ്.ഐ റീജിനല്‍ ബോര്‍ഡ് അധികൃതരും നേരത്തെ അറിയിച്ചിട്ടുള്ളതിനാല്‍ ഇതു സംബന്ധിച്ച് നിരവധിതവണ കോര്‍പ്പറേഷനേയും ഇതര വകുപ്പുകളെയും മന്ത്രിമാരേയും സമീപിച്ചുരുന്നു. ഈ വിഷയം സംബന്ധിച്ച് കിന്‍ഫ്രയ്ക്കു മന്ത്രി കത്തയച്ചിരുന്നു. എന്നാല്‍ പ്രളയകാലം വന്നതോടെ തുടര്‍ നടപടികള്‍ക്കു ഒച്ചിന്റെ വേഗമാകുകയായിരുന്നു. ആശുപത്രിക്കായുള്ള സ്ഥലം വിട്ടു നല്‍കുകയും ഇ എസ് ഐ നിര്‍മ്മാണത്തിനും മറ്റും കമ്പനി മാനേജുമെന്റുകളുടെ സഹായവും കൂടിയാകുന്നതോടെ മേഖലയില്‍ ഇ എസ് ഐ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ പ്രദേശവാസികളും ഭായിമാരും. നിലവില്‍ നിസാര പരിക്കുകളോ ചെറിയ അസുഖമോ വന്നാല്‍ കഞ്ചിക്കോട് ആശുപത്രി ജംഗ്ഷനിലെ പ്രാഥമികാരോഗ്യകേന്ദ്രമാണ് ആശ്രയം. അല്ലെങ്കില്‍ പിന്നെ പാലക്കാട് സ്വകാര്യ ആശുപത്രിയിലോ ജില്ലാശുപത്രിയിലോ വേണം ചികിത്സതേടാന്‍. ഇതിനാലാണ് കാലങ്ങളായി കഞ്ചിക്കോട് ഇതര സംസ്ഥാനക്കാരും പ്രദേശവാസികളും ഇ.എസ്.ഐ ആശുപത്രി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ നാളുകള്‍ തള്ളിനീക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."