അമ്മിനിക്കാട്ട് ബൈത്തുറഹ്മ സമര്‍പ്പിച്ചു
പെരിന്തല്‍മണ്ണ: അമ്മിനിക്കാട് പ്രവാസി കൂട്ടായ്മ നിര്‍മിച്ച ബൈത്തുറഹ്മ കൈമാറി. നീലേരി കുടുംബം സൗജന്യമായി നല്കിയ ഭൂമിയിലാണ് ഏഴ് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ചത്. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ.പി അബ്ദുല്‍ ജലീല്‍ ഫൈസി അധ്യക്ഷനായി. വിവിധ മേഖലകളിലെ മികച്ച സേവനത്തിന് എ.കെ ശഫീഖ്, ആലുങ്ങല്‍ സൈദ്, വള്ളൂരാന് ഹംസപ്പ, ബി.പി ഖാദര്‍ എന്നിവരെ ആദരിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍, അന്‍വര്‍സാദത്ത് നെല്ലായ, സിദ്ദീഖലി രാങ്ങാട്ടൂര്‍, എ.കെ മുസ്തഫ, ശീലത്ത് വീരാന്‍കുട്ടി, പി.ടി ഖാലിദ്, വി.പി റഷീദ്, ജാഫര്‍ സാദിഖ്, കെ.കെ ജാഫര്‍, എ.കെ ഹംസത്ത്, കെ.കെ ശങ്കുണ്ണി, കളപ്പാടന്‍ ഹുസൈന്, ബി.പി ഖാദര്‍, പി. അബൂബക്കര്‍ ഹാജി, പി.പി കുഞ്ഞമ്മുഹാജി, എം.പി മൊയ്തീന് മാസ്റ്റര്‍, ഹാരിസ്, മുഹമ്മദ് ഷാഫി അമ്മിനിക്കാട്, യാസര്‍ മരായിക്കല്, എ.കെ മൂസ സംസാരിച്ചു. പൊതുയോഗം പി. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."