പുതുക്കാട് മണ്ഡലത്തില്‍ 53.14 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി
പുതുക്കാട്: നിയോജക മണ്ഡലത്തില്‍ 53.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. 43 പദ്ധതികള്‍ക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. അളഗപ്പനഗര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍ കെട്ടിടനിര്‍മാണത്തിന് രണ്ടു കോടി, മുപ്ലിയം ഗവ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് മൂന്നു കോടി, ചെങ്ങാലൂര്‍ ഗവ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് 1.74 കോടി, മറ്റത്തൂര്‍ ഗവ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി, കോടാലി വെള്ളികുളങ്ങര മെക്കാഡം ടാറിങ്ങിന് 20.7 കോടി, ഊരകം ആറാട്ടുപുഴ ക്ഷേത്രം റോഡ് മെക്കാഡം ടാറിങ്ങിന് രണ്ടു കോടി, പാലിയേക്കര എറവാക്കാട് റോഡിന് 1.65 കോടി, പുതുക്കാട് അങ്ങാടി നവീകരണം 1.25 കോടി രൂപയും അനുവദിച്ചു.
പുതുക്കാട് ചെറുവാള്‍ റോഡ് മെക്കാഡം ടാറിങ്ങിന് 1.82 കോടി രൂപയും തൃക്കൂര്‍ റോഡ് പുനരുദ്ധാരണം 2.5 കോടി, മറ്റത്തൂര്‍ പഞ്ചായത്ത് എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍ക്ക് 1.05 കോടി, മണ്ണംപേട്ട മാവിന്‍ചുവട് റോഡ് പുനരുദ്ധാരണം 1.5 കോടി, നന്തിപുലം വരന്തരപ്പിള്ളി റോഡിന് രണ്ടു കോടി, വെള്ളാനിക്കോട് വരന്തരപ്പിള്ളി റോഡിന് രണ്ടു കോടി, കപ്ലിങ്ങാട്ട്മന ശ്രീവള്ളി റോഡ് മെക്കാഡം ടാറിങ്ങിന് 65 ലക്ഷം, കുണ്ടുകടവ് വശംകെട്ടി സംരക്ഷിക്കുന്നതിന് 68 ലക്ഷം, ആലേങ്ങാടം പീച്ചാംപിള്ളി പാലം 40 ലക്ഷം, ആറാട്ടുപുഴ ബണ്ട് റോഡ് 35 ലക്ഷം, വെട്ടിയാടന്‍ ചിറ സംരക്ഷണം 45 ലക്ഷം, പാലിയേക്കര റോഡ് നിര്‍മാണം 25 ലക്ഷം, പറപ്പൂക്കര പഞ്ചായത്ത് സ്റ്റേഡിയം 50 ലക്ഷം, കോടാലി ചെമ്പിച്ചിറ റോഡ് 50 ലക്ഷം, അളഗപ്പനഗര്‍ പഞ്ചായത്തില്‍ കുടിവെള്ളപൈപ്പ് നീട്ടല്‍ 40 ലക്ഷം, ലൂര്‍ദുപുരം ഗവ.യു.പി സ്‌കൂള്‍, മുപ്ലിയം ഗവ ഹൈസ്‌കൂള്‍, തൃക്കൂര്‍ ഗവ എല്‍പി സ്‌കൂള്‍, വെള്ളികുളങ്ങര ഗവ യുപി സ്‌കൂള്‍, വല്ലച്ചിറ ഗവ യുപി സ്‌കൂള്‍ എന്നിവയ്ക്ക് ബസ് വാങ്ങുന്നതിന് 75 ലക്ഷം, പുതുക്കാട് തണല്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് 12 ലക്ഷം, വളഞ്ഞൂപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ വിപുലീകരണത്തിന് 12 ലക്ഷം, നന്തിക്കര ഗവ ഹൈസ്‌കൂള്‍ കെട്ടിടത്തിന് 48 ലക്ഷം, വരന്തരപ്പിള്ളി തൃക്കൂര്‍ വല്ലച്ചിറ പറപ്പൂക്കര പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 60 ലക്ഷം, കന്നാറ്റുപാടം നായാട്ടുകുണ്ട് റോഡിന് 50 ലക്ഷം, മുപ്ലിയം പാലിയേക്കര നന്തിപുലം നെല്ലായി സെന്ററുകളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം, കോടാലി വെള്ളിക്കുളങ്ങര കുടിവെള്ള പൈപ്പ് ലൈന്‍ മാറ്റലിന് 92 ലക്ഷം, കല്‍ക്കുഴി കന്നാറ്റുപാടം റോഡിന് 10 ലക്ഷം, തൃക്കൂര്‍ എസ്.എം.എസ് റോഡിന് 10 ലക്ഷം, തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രം റോഡിന് 10 ലക്ഷം, കുറുമാലി നന്തിക്കര റോഡ് പുനര്‍നിര്‍മാണത്തിന് 20 ലക്ഷം, മഠത്തിക്കര റോഡിന് അഞ്ചു ലക്ഷം, വടക്കേടത്ത് റോഡ് 6.22 ലക്ഷം, ഈഗിള്‍ പ്ലാസ്റ്റിക് റോഡിന് അഞ്ചു ലക്ഷം, ഉളുമ്പത്തുക്കുന്ന് കാവുംന്തറ റോഡിന് അഞ്ചു ലക്ഷം, പിടിക്കപറമ്പ് റോഡ് ഐറിഷ് ഡ്രെയിന്‍ മൂന്നു ലക്ഷം, ആമ്പല്ലൂര്‍ വെള്ളാനിക്കോട് റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിന് 10.4 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടാണ് ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."