HOME
DETAILS
MAL
ഡല്‍ഹിയിലെ അക്രമം ജനങ്ങളോടുള്ള പ്രതികാരം: കാനം
backup
February 28 2020 | 02:02 AM
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ജനങ്ങളോടുള്ള പ്രതികാരമാണ് ഡല്‍ഹിയിലെ സംഘ്പരിവാര്‍ അക്രമമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഡല്‍ഹിയിലെ സംഘ്പരിവാര്‍ അക്രമങ്ങള്‍ക്കെതിരേ സി.പി.ഐ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗോലി മാരോ മുദ്രാവാക്യങ്ങളുമായി ഡല്‍ഹിയില്‍ അക്രമം നടത്തുന്നത് മറ്റു സ്ഥലങ്ങളില്‍ നിന്നു വന്ന രണ്ട് ഹിന്ദു സംഘടനകളാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തു നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഡല്‍ഹി അക്രമം. ഗുജറാത്ത് വംശഹത്യ ഡല്‍ഹിയിലും ആവര്‍ത്തിക്കാനാണ് ശ്രമം. വര്‍ഗീതയുടെ പേരില്‍ സംഘ്പരിവാര്‍ അക്രമം അഴിച്ചുവിടുമ്പോള്‍ മുസ്‌ലിംകളെ സംരക്ഷിക്കുന്നത് താഴേക്കിടയിലുള്ള സാധാരണ ഹിന്ദു കുടുംബങ്ങളാണ്. രാജ്യത്തെ സാധാരണ ജനങ്ങള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നും കാനം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ അധ്യക്ഷനായി. സി. ദിവാകരന്‍ എം.എല്‍.എ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."