'കിനന്ന്തോപോമെട്രി'യില്‍ നാവുടക്കി ഗവര്‍ണര്‍; സ്പീക്കര്‍ക്കും പിടികിട്ടിയില്ല
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലുടനീളം കടിച്ചാല്‍ പൊട്ടാത്ത വാക്കുകളില്‍ കുടുങ്ങി ഗവര്‍ണര്‍.
പട്ടികജാതിക്കാരുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴും, ആദിവാസികളെ കുറിച്ച് പറഞ്ഞപ്പോഴും, സര്‍ക്കാരിന്റെ കടിച്ചാല്‍ പൊട്ടാത്ത മലയാള പേരുകളിലുടക്കി ഗവര്‍ണര്‍ നട്ടംതിരിഞ്ഞു. എന്നാല്‍ ഗവര്‍ണറെ ഏറ്റവും ബുദ്ധിമുട്ടിലാക്കിയത് സ്്പോര്‍ട്സ് വകുപ്പിന്റെ പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശത്തിലായിരുന്നു. മറ്റു പദ്ധതികള്‍ ഒരുവിധം പറഞ്ഞ് തള്ളി വിട്ടപ്പോള്‍ സ്പോര്‍ട്സ് വകുപ്പു പദ്ധതിയിലെ സാങ്കേതിക പദത്തില്‍ ഗവര്‍ണര്‍ക്ക് നാവു കുടുങ്ങി. അടുത്ത സാമ്പത്തിക വര്‍ഷം 'കിനന്ന്തോപോമെട്രി' തത്വങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സ്കൂള്‍ തലത്തില്‍ നിന്നുതന്നെ പ്രാഗത്ഭ്യമുള്ളവരെ കണ്ടെത്തുന്നതിന് ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോട്ടോക്കോള്‍ കൊണ്ടു വരാന്‍ വകുപ്പ് ഉദ്ദേശിക്കുന്നുവെന്നായിരുന്നു അച്ചടിച്ചു നല്കിയ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
ഈ വാചകം എന്തെന്ന് മനസിലാകാത്ത ഗവര്‍ണര്‍ തൊട്ടടുത്തിരുന്ന സ്്പീക്കര്‍ പി.ശ്രീരാമകൃഷ്ണനോട് സംശയം ചോദിച്ചു. എന്നാല്‍ സ്പീക്കര്‍ക്കും വാക്കെന്തെന്ന് മനസിലായില്ല. തുടര്‍ന്ന് ഗവര്‍ണര്‍ അത് വായിക്കാതെ ഒഴിവാക്കി.
പിന്നീട് നയപ്രഖ്യാപന പ്രസംഗത്തിന്റെ കോപ്പി എം.എല്‍.എമാര്‍ക്കും മറ്റു മന്ത്രിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്കിയപ്പോഴും ഈ വാക്ക് എന്താണെന്ന് ആര്‍ക്കും മനസിലായില്ല. ഇനി സ്്പോര്‍ട്സ് വകുപ്പ് മന്ത്രി ഇ.പി ജയരാജന് വിശദീകരിക്കുമെന്ന പ്രതീക്ഷയിലാണ് സാമാജികരുള്പ്പടെയുള്ളവര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."