HOME
DETAILS
MAL
'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് ' പദ്ധതി തള്ളാനൊരുങ്ങി ബംഗാള്‍
backup
February 28 2020 | 04:02 AM
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് ' പദ്ധതി തള്ളാനൊരുങ്ങി ബംഗാള്‍. രാജ്യത്തെവിടെനിന്നും ഗുണഭോക്താവിനു റേഷന്‍ വിഹിതം ഉറപ്പാക്കുന്ന പദ്ധതി ബംഗാളില്‍ നടപ്പിലാക്കില്ലെന്നു സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മാലിക് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടില്ല. പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ചു ചോദ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
200 കോടി രൂപ മുടക്കി ബംഗാളില്‍ ഡിജിറ്റല്‍ റേഷന്‍ കാര്‍ഡ് പദ്ധതി ഒരുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയെന്നും 'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് ' പദ്ധതി നടപ്പിലാക്കുന്നതോടെ ഈ 200 കോടി തങ്ങള്‍ക്ക് ആരു തിരിച്ചുതരുമെന്നും മാലിക് ചോദിച്ചു.
കൂടാതെ, കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് തരാനുള്ള കടബാധ്യത 6,000 കോടിയായി ഉയര്‍ന്നിരിക്കുന്നു. പഞ്ചാബിനു നല്‍കാനുള്ള കടം പോലെയല്ല തങ്ങള്‍ക്കു തരാനുള്ളതെന്നും അദ്ദേഹം ചൂïിക്കാട്ടി. ജൂണ്‍ 30വരെയാണ് 'ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് ' പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു കേന്ദ്രം സമയം അനുവദിച്ചിരിക്കുന്നത്. പത്തു സംസ്ഥാനങ്ങളില്‍ പദ്ധതി ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.
കേന്ദ്രവുമായി നിരന്തരം അഭിപ്രായ സംഘട്ടനത്തിലേര്‍പ്പെടുന്ന ബംഗാള്‍, സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ)യും സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."