സാമ്പത്തിക മാന്ദ്യം തൊഴിലില്ലായ്മ- പ്രതിസന്ധികള്‍ കുമിഞ്ഞു കൂടുമ്പോഴും ഇന്ത്യക്ക് പ്രധാനം 'ഹിന്ദു മുസ്‌ലിം'- രൂക്ഷവിമര്‍ശനവുമായി ചേതന്‍ ഭഗത്
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ നിരാശപ്രകടിപ്പിച്ച് എഴുത്തുകാരന്‍ ചേതന്‍ ഭഗത്. രാജ്യത്ത് നിരവധി പ്രതിസന്ധികളുണ്ടായിട്ടും ഹിന്ദു മുസ്‌ലിം എന്നതാണ് കേന്ദ്രത്തിന് മുന്‍ഗണനയെന്ന് അദ്ദേഹം പരിഹസിച്ചു.
'കൊറോണ വൈറസ് ലോക മാര്‍ക്കറ്റിനെ വലിയ തോതില്‍ ഇടിച്ചിരിക്കുന്നു. ഗ്ലോബല്‍ ഡിമാന്റ് കുറയും. ഇന്ത്യ അല്ലെങ്കില്‍ തന്നെ കുടത്ത് സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനി അതിനെ മറികടക്കുക ദുഷ്‌ക്കരമാവും. തൊഴിലില്ലായ്മ വലിയൊരു ഭീഷണിയാണ്. അടിയന്തര ശ്രദ്ധ ഇതിനാവശ്യമാണ്. പക്ഷേ ഹിന്ദു മുസ്‌ലിം ഹിന്ദു മുസ്‌ലിം'
- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഘ് ഭീകരര്‍ അഴിച്ചു വിട്ട അതിക്രമങ്ങളില്‍ 38പേരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. വീടുകളും പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവര്‍തിവെച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."