ദേശീയ ഫുട്‌ബോളിന്റെ ഹൃദയം തൊട്ടറിഞ്ഞ് ചേലേമ്പ്ര
ഹാറൂന്‍ റഷീദ്#
കോഴിക്കോട്: നാലുവര്‍ഷം മുമ്പ് വരെ അധികമാരും അറിയപ്പെടാതിരുന്നൊരു സ്‌കൂളായിരുന്നു ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്. എന്നാല്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. കായിക കേരളത്തിലെ ഏതൊരുകുട്ടിയും ഇവിടെ എത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുന്ന അവസ്ഥയിലേക്ക് സ്‌കൂള്‍ വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ചുരുങ്ങിയ കാലംകൊണ്ടണ്ട് ഫുട്‌ബോളില്‍ ദേശീയ തലത്തില്‍ ചേലേമ്പ്രയുടെ പ്രാധിനിത്യം എത്തിയതോടെയാണ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ ശ്രദ്ധ ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസിലേക്ക് തിരിഞ്ഞത്. പിന്നീട് ഇവിടത്തെയൊരു കളിക്കാരനാകാനായിരുന്നു പാടത്തും പറമ്പിലും കളിച്ചു നടന്നിരുന്നു ഏതൊരു വിദ്യാര്‍ഥിയും ആശിച്ചിരുന്നത്. ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായ മന്‍സൂര്‍ അലിയാണ് ഇത്തരമൊരു വിപ്ലവകരമായ മാറ്റത്തിലേക്ക് ചേലേമ്പ്ര സ്‌കൂളിനെ എത്തിച്ചത്. 2014ല്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ ഹോസ്റ്റലിന് തുടക്കമിട്ടായിരുന്നു വിപ്ലവത്തിന്റെ തുടക്കം.
പരിശീലകന്‍ മന്‍സൂര്‍ അലിയും മാനേജ്‌മെന്റും കൂടിയാലോചിച്ചാണ് ഇത്തരം പുതിയൊരു സംരംഭത്തിലേക്ക് നീങ്ങിയത്. പിന്നീട് എല്ലാ പിന്തുണയും മാനേജ്‌മെന്റ് നല്‍കുകയും ചെയ്തു. അങ്ങനെ 2014ല്‍ ചേലേമ്പ്ര സ്‌കൂളില്‍ ഫുട്‌ബോള്‍ ഹോസ്റ്റല്‍ യാഥാര്‍ഥ്യമായി. ഹോസ്റ്റലിലേക്ക് സെലക്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, പഠനം, പരിശീലനം എന്നിവ സൗജന്യമായാണ് നല്‍കിവരുന്നത്.
2014ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സുബ്രതോ കപ്പില്‍ അണ്ടണ്ടര്‍ 14 വിഭാഗത്തില്‍ ചേലേമ്പ്ര വരവറിയിച്ചു. പിന്നീടങ്ങോട്ട് എല്ലാവര്‍ഷവും സുബ്രതോ കപ്പില്‍ ചേലേമ്പ്ര സജീവ സാന്നിധ്യമായി. നാലു വര്‍ഷത്തിനിടക്ക് നാല്‍പതോളം പേര്‍ ചേലേമ്പ്ര സ്‌കൂളില്‍നിന്ന് വിവിദ ദേശീയ ടൂര്‍ണമെന്റുകളില്‍ സാന്നിധ്യമറിയിച്ചു. അണ്ടണ്ടര്‍ 16 സ്‌ക്വാഡില്‍ ഇന്ത്യക്കായി കളിക്കുന്ന ഷഹബാസ് അഹ്മദ്, ജുനൈന്‍, സുധീഷ് എന്നിവരെയെല്ലാം സംഭാവന ചെയ്യാനും ചേലേമ്പ്ര സ്‌കൂളിനായി. മൂന്ന് വര്‍ഷമായി ഗോകുലം എഫ്.സിക്ക് വേണ്ടി അണ്ടര്‍ 14, 15, 18 വിഭാഗങ്ങളില്‍ ഐ ലീഗില്‍ കളിച്ചിരുന്നതും ചേലേമ്പ്ര സ്‌കൂള്‍ ടീമായിരുന്നു. ഈ വര്‍ഷം മുതല്‍ സ്‌കൂള്‍ നേരിട്ടാണ് ഐ ലീഗില്‍ മത്സരിക്കാനൊരുങ്ങുന്നത്. 2017ല്‍ തമിഴ്‌നാട്ടില്‍ നടന്ന റൂറല്‍ ഫുട്‌ബോള്‍, 2018ല്‍ കോയമ്പത്തൂരില്‍ നടന്ന നെഹ്‌റു ട്രോഫി, 2017ല്‍ കോട്ടയത്ത് നടന്ന എം.എ കപ്പ് എന്നിവയില്‍ ചാംപ്യന്‍മാരായി. 2018ലും 2017ലും സുബ്രതോ കപ്പില്‍ ദേശീയ തലത്തില്‍ സെമിയില്‍ പ്രവേശിച്ചു. 2018ല്‍ മുംബൈയില്‍ നടന്ന റിലയന്‍സ് കപ്പിലും ചേലേമ്പ്ര സ്‌കൂളിന് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. ഫുട്‌ബോള്‍ ഹോസ്റ്റല്‍ തുടങ്ങിയതോടെ സ്‌കൂളില്‍ മികച്ചൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സാധിച്ചെന്ന് പരിശീലകന്‍ മന്‍സൂര്‍ അലി സുപ്രഭാതത്തോട് പറഞ്ഞു.
സ്‌കൂളില്‍ കായിക സംസ്‌കാരം രൂപപ്പെട്ടതോടെ കുട്ടികളുടെ ചിന്താഗതിയും പഠനശേഷിയും വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള വിദ്യാഭ്യാസമാണ് സ്‌കൂളില്‍ നല്‍കിക്കൊണ്ടണ്ടിരിക്കുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗ്രൗണ്ടണ്ടില്‍ പ്രൊഫഷനല്‍ രീതിയിലുള്ള പരിശീലനമാണ് ടീമിന് നല്‍കുന്നത്. നിലവില്‍ 100 ലധികം വിദ്യാര്‍ഥികള്‍ ചേലേമ്പ്രയിലെ ഫുട്‌ബോള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നുണ്ടണ്ട്. പഠനത്തിലും ഫുട്‌ബോളിലും ക്വാളിറ്റിയുള്ള കുട്ടികളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് നടപ്പാക്കിക്കൊണ്ടണ്ടിരിക്കുന്നതെന്നും മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു. 2018 മുതല്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമും സ്‌കൂളിലുണ്ടണ്ട്. കഴിഞ്ഞ വര്‍ഷത്തെ ജില്ലാ ചാംപ്യന്‍മാരാകാനും പെണ്‍കുട്ടികളുടെ ടീമിന് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."