ഹീറോയാവാന്‍ 'കാലിക്കറ്റ് ഹീറോസ്'
കോഴിക്കോട്: ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന പ്രോ വോളിയില്‍ മാറ്റുരയ്ക്കാന്‍ രാജ്യത്തെ ആറ് ടീമുകളില്‍ ഒന്നായ കാലിക്കറ്റ് ഹീറോസ് സജ്ജരായി. രണ്ട് അന്തര്‍ദേശീയ താരങ്ങളും രണ്ട് അണ്ടര്‍ 21 ദേശീയ താരങ്ങളുമുള്‍പ്പെട്ട ടീമിനെയാണ് അവതരിപ്പിച്ചത്.
യു.എസ് ദേശീയ ടീം അംഗവും ജക്കാര്‍ത്ത ബി.എന്‍.ഐ ടാപ്ലസിന്റെ മുന്‍നിര കളിക്കാരനുമായ പോള്‍ ലോട്മാനാണ് (33) കാലിക്കറ്റ് ഹീറോസിലെ മുഖ്യതാരങ്ങളിലൊരാള്‍. ആഫ്രിക്കന്‍ രാജ്യമായ ഡി.ആര്‍.സിയില്‍ നിന്നുള്ള ഇലൗനി എന്‍ഗംപൗരുവാണ് ടീമിലെ രണ്ടാമെത്ത വിദേശ താരം. അണ്ടര്‍ 21 ടീമംഗം ഹരിയാനയില്‍ നിന്നുള്ള ഗഗന്‍ കുമാര്‍, ഇടംകൈ ആക്രമണങ്ങളിലൂടെ പ്രസിദ്ധനായ സര്‍വിസസ് താരം നവീന്‍കുമാര്‍ (25) എന്നിവരും ഹീറോസിന് വേണ്ടി കോര്‍ട്ടിലിറങ്ങും.
ജമ്മു കശ്മിര്‍ പൊലിസ് ടീം കോച്ചായിരുന്ന സജാദ് ഹുസൈന്‍ മാലികാണ് പരിശീലകന്‍. ഏറെക്കാലം ദേശീയടീം അംഗമായിരുന്ന ഇദ്ദേഹം 2005 മുതല്‍ കോച്ചിങ് രംഗത്തുണ്ട്. ബി.പി.സി.എല്‍ ടീമംഗം കിഷോര്‍ കുമാര്‍ ഇ.കെയാണ് ടീമിന്റെ മെന്റര്‍. ഫെബ്രുവരി രണ്ടിന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പ്രോ വോളിബോള്‍ ലീഗിന് തുടക്കമാവുക. കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. മാച്ചുകള്‍ സോണി സിക്‌സ്, സോണി ടെന്‍ 3 ചാനലുകളിള്‍ സംപ്രേഷണം ചെയ്യും.
ടീം കാലിക്കറ്റ് ഹീറോസ്: അറ്റാക്കര്‍മാര്‍: ജീത്തു, പോള്‍ ലോട്മാന്‍, അജിത് ലാല്‍, ഗഗന്‍ കുമാര്‍.
ബ്ലോക്കര്‍: കാര്‍ത്തിക്, ഇലൗനിഎന്‍ഗംപൗരു, എല്‍.എം മനോജ്.
സെറ്റര്‍: വിപുല്‍ കുമാര്‍, സഞ്ജയ്.
ലിബറോ: സി.കെ രതീഷ്.
യൂനിവേഴ്‌സല്‍: ജെറോം വിനീത്, നവീന്‍ കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."