HOME
DETAILS

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊന്ന് മലയാളി യുവതി ആത്മഹത്യ ചെയ്തു

  
Web Desk
July 10 2025 | 04:07 AM

A shocking incident in Sharjah as a Malayali woman allegedly killed her one-and-a-half-year-old daughter before taking her own life

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നരവയസ്സുകാരിയായ മകളെ കൊന്ന ശേഷം മലയാളി യുവതി ജീവനൊടുക്കിയ നിലയില്‍. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞികയേയും മകള്‍ വൈഭവിയുമാണ് മരിച്ചത്. മകള്‍ വൈഭവിയുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് യുവതിയും തൂങ്ങി മരിക്കുകയായിരുന്നെന്നാണ് നിഗമനം. വിപഞ്ചികയുടെ കഴുത്തില്‍ വ്യക്തമായ അടയാളങ്ങള്‍ കണ്ടെത്തിയതായി സംഭവസ്ഥലം സന്ദര്‍ശിച്ച ഡോക്ടര്‍ പറഞ്ഞു.

ഷാര്‍ജയിലെ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ വെച്ചാണ് കുഞ്ഞിനെ കൊന്ന ശേഷം യുവതി ജീവനൊടുക്കിയത്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജൊലി ചെയ്യുകയായിരുന്നു യുവതി. ഭര്‍ത്താവും യുവതിയും കുറച്ചുകാലമായി മാറിത്താമസിക്കുകയായിരുന്നു.

വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് നിതീഷ് നിരന്തരം മാനസികമായി പീഡിപ്പിക്കുകയും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, വിപഞ്ചികയ്ക്ക് വിവാഹമോചനത്തില്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. വിവാഹമോചനം നടന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടുജോലിക്കാരിയോടും മാതാവിനോടും പറഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായും വിവരമുണ്ട്. ഇതിനെ തുടര്‍ന്ന്, യുവതി തന്റെ മകളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതായാണ് അനുമാനിക്കുന്നത്.

മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് അറിയിച്ചു. പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫൊറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി. അല്‍ ബുഹൈറ പൊലിസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം. എന്നാല്‍, മകളുടെ മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്തിയ ശേഷം മാത്രമേ മൃതദേഹങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ഷൈലജയാണ് യുവതിയുടെ മാതാവ്. 

v Authorities have launched a detailed investigation into the tragedy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  2 days ago
No Image

കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

crime
  •  2 days ago
No Image

മൂവാറ്റുപുഴയില്‍ വിശ്വാസ സംരക്ഷണയാത്രയുടെ പന്തല്‍ തകര്‍ന്നുവീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്

Kerala
  •  2 days ago
No Image

ഉത്തരാഖണ്ഡിനെ ഭീതിയിലാഴ്ത്തി അജ്ഞാതപ്പനി;  അല്‍മോറയിലും ഹരിദ്വാറിലും പത്ത് മരണം

Kerala
  •  2 days ago
No Image

'സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാന്‍ വരണ്ട'; സജി ചെറിയാനെതിരെ ജി.സുധാകരന്‍

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  2 days ago
No Image

അവസാനിക്കാത്ത ക്രൂരത; ഗസ്സയിലേക്കുള്ള സഹായം നിയന്ത്രിക്കുമെന്ന് ഇസ്‌റാഈല്‍, ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ചു,  നാല് മൃതദേഹം കൂടി വിട്ടുനല്‍കി ഹമാസ്

International
  •  2 days ago
No Image

ബുംറയും സിറാജുമല്ല! ഇന്ത്യയുടെ 'സ്ട്രൈക്ക് ബൗളർ' അവനാണ്: ഗിൽ

Cricket
  •  2 days ago
No Image

കെനിയ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കൂത്താട്ടുകുളത്ത് അന്തരിച്ചു, കേരളത്തിലെത്തിയത് ചികിത്സാ ആവശ്യത്തിനായി

Kerala
  •  2 days ago
No Image

മെസിക്ക് മുമ്പേ ലോകത്തിൽ ഒന്നാമനായി; വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Football
  •  2 days ago