HOME
DETAILS

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം; 'സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് കൊടും ക്രൂരതകളെന്നും പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു'

  
Laila
July 10 2025 | 05:07 AM

Shashi Tharoor Slams Indira and Sanjay Gandhi for Emergency-Era Excesses

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും സ്വീകരിച്ച നടപടികളില്‍ രൂക്ഷ വിമര്‍ശനം. അടിയന്തരാവസ്ഥ ഇന്ത്യയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ക്രൂരതകളായി മാറിയെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നു. 

രാജ്യത്ത് 21 മാസത്തോളം മൗലികാവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു, മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി, രാഷ്ട്രീയ വിയോജിപ്പുകള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടുവെന്നും തരൂര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലും കൊടുംക്രൂരതകളാണ് രാജ്യത്ത് നടന്നത്. നിര്‍ബന്ധിത വന്ധ്യംകരണം അതിന് ഉദാഹരണവുമാണ്. ഗ്രാമീണ മേഖലകളില്‍ സ്വേഛാപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് ബലപ്രയോഗവും അക്രമവും സഞ്ജയ് ഉപയോഗിച്ചു. 

കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരയുമാണ്. കോണ്‍ഗ്രസ് പിന്നീട് അടിയന്തരാവസ്ഥയെ ഗൗരവം കുറച്ചുകണ്ടു. ഭരണഘടനാപരമായ നിയമങ്ങളുടെ പരസ്യമായ ലംഘനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാത്ത മുറിവേല്‍പ്പിച്ചു. പീഡിത സമൂഹങ്ങളില്‍ അടിയന്തരാവസ്ഥ ഭയവും അവിശ്വാസവും അവശേഷിപ്പിച്ചു. പൗരാവകാശങ്ങള്‍ റദ്ദാക്കിയത് സുപ്രീംകോടതി പോലും ശരിവച്ചു. 

പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പ്രതിപക്ഷ നേതാക്കളും ജയിലിലായി. അടിയന്തരാവസ്ഥ നല്‍കുന്ന പാഠങ്ങള്‍ അങ്ങനെ നിരവധിയാണ്. മാധ്യമങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പൊതുജനത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭിക്കാതെ വരുന്നു. അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പായി വര്‍ത്തിക്കണം. ജനാധിപത്യ മൂല്യങ്ങളുടെ സൂക്ഷ്മമായ ബലക്ഷയത്തേക്കുറിച്ച് നമ്മള്‍ വേണ്ടത്ര ശ്രദ്ധാലുക്കളാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്. അടിയന്തരാവസ്ഥ 50 വര്‍ഷം പിന്നിടുന്ന വേളയിലാണ് തരൂരിന്റെ ലേഖനം പുറത്തുവന്നത്.

കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുകഴിയുന്നതിനിടെയാണ് തരൂര്‍ പുതിയ ലേഖനവുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യമന്ത്രിയായി തന്നെ കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന തരത്തില്‍ സര്‍വേ റിപോര്‍ട്ട് തരൂര്‍ പുറത്തുവിട്ടിരുന്നു. 

സ്വകാര്യ ഗവേഷണ സ്ഥാപനം നടത്തിയ 'കേരള വോട്ട് വൈബ് സര്‍വേ 2026'ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ നിരന്തരം മോദി സ്തുതിയുമായി തരൂര്‍ രംഗത്തുവന്നതും വിവാദമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ

International
  •  3 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ

Kerala
  •  3 hours ago
No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  4 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  4 hours ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  4 hours ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  4 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  5 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  5 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  5 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  5 hours ago