HOME
DETAILS

മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി അന്തരിച്ചു

  
Shaheer
July 10 2025 | 04:07 AM

Mylapore Shaukathali Maulavi passes away

ഇസ് ലാമിക പണ്ഡിതനും ഗോളശാസ്ത്ര വിദഗ്ധനുമായ മൈലാപ്പൂര് മിഷ്‌കാത്ത് വലിയവീട്ടില്‍ മൈലാപ്പൂര് ഷൗക്കത്താലി മൗലവി (91) അന്തരിച്ചു. വൈജ്ഞാനികരംഗത്ത് വ്യത്യസ്തമായ നാല്‍പ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1976ല്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മിഷ്‌കാത്തുല്‍ മസാബീഹിന്റെ പരിഭാഷ മലയാളത്തിലെ ആദ്യത്തേതായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, മന്നാനിയ്യ അറബിക് കോളജ് തുടങ്ങിയവയുടെ സ്ഥാപക നേതാവു കൂടിയാണ്.

കൊല്ലം ജില്ലയിലെ മൈലാപ്പൂര് വലിയവീട്ടില്‍ സുലൈമാന്‍ കുഞ്ഞ് - സൈനബുമ്മ ദമ്പതികളുടെ മകനായി 1934 ഏപ്രില്‍ 22നാണ് ഷൗക്കത്തലി മൗലവിയുടെ ജനനം. ബ്രിട്ടിഷ് ഭരണകാലത്തെ പ്രൈമറി വിദ്യാഭ്യാസം ദുഷ്‌കരമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പുതന്നെ മതവിദ്യാഭ്യാസം നേടാന്‍ തുടങ്ങി. കോയക്കുട്ടി മുസ്‌ലിയാരുടെ കീഴില്‍ പള്ളിപ്പുര (മദ്‌റസ)യില്‍നിന്ന് ഖുര്‍ആന്‍ പഠിച്ചു. തട്ടാമല സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൈലാപ്പൂരിലെ കരപ്രദേശത്തുനിന്ന് പാലത്തറ ജലാശയവും നീന്തിക്കടന്നുവേണം ഈ സ്‌കൂളിലേക്കു പോകാന്‍. വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണ് അക്കാലത്ത് സ്‌കൂളിലേക്ക് പോയിരുന്നത്. ജലനിരപ്പുയരുന്ന കാലത്ത് മുതിര്‍ന്നവര്‍ കുട്ടികളെയെടുത്ത് നീന്തിയാണ് അക്കരെ എത്തിച്ചിരുന്നത്. നാലാംക്ലാസു കഴിഞ്ഞപ്പോള്‍ മിക്കവരും പഠനം നിര്‍ത്തിയെങ്കിലും കുഞ്ഞ് ഷൗക്കത്തലിയുടെ ഹൃദയത്തില്‍ ഭൗതികപഠനമെന്ന ആഗ്രഹം രൂഢമൂലമായി തുടര്‍ന്നു.

ഓത്തുപ്പള്ളി കാലത്തിനു ശേഷം വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ദര്‍സില്‍ ചേര്‍ന്നു. ഹൈദരാബാദ് നൈസാമിന്റെ മുഫ്തിയായിരുന്ന ചാലിയം അഹ്‌മദ് കോയ മൗലവി (ഷാലിയാത്തി)യുടെ പ്രധാന ശിഷ്യന്‍ പെരുമ്പടപ്പ് മുഹമ്മദുണ്ണി മൗലവിയുടെ ശിഷ്യനായിരുന്നു വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി. കോയാക്കുട്ടി തങ്ങള്‍ ബുഖാരിയും പ്രധാന ഗുരുനാഥനാണ്.

ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ കൊല്ലം എസ്.എന്‍ കോളജില്‍നിന്നുതന്നെ മാത്തമാറ്റിക്‌സ്, ആസ്‌ട്രോണമി വിഷയങ്ങളില്‍ ബി.എസ്.സി ഡിഗ്രി പൂര്‍ത്തിയാക്കി. അപ്പോഴും ദര്‍സ് പഠനം ഉപേക്ഷിച്ചില്ല, കൊല്ലൂര്‍വിള മഅ്ദിനുല്‍ ഉലൂം അറബിക് കോളജില്‍ പഠനം തുടര്‍ന്നു. 

പ്രാഥമിക വിദ്യാഭ്യാസം നേടിയ തട്ടാമല എല്‍.പി സ്‌കൂള്‍ പിന്നീട് ഹൈസ്‌കൂളായി മാറിയപ്പോള്‍ അവിടെ അധ്യാപകനായും പ്രവേശിച്ചു. കോളജ് പഠനകാലത്തുതന്നെ പി.എസ്.സി വഴിയാണ് ആദ്യം വയനാട് മേപ്പാടി സ്‌കൂളിലെ അധ്യാപകനായത്. പിന്നീട് പത്തനാപുരം മൗണ്ട് ടാബോര്‍ ബി.എഡ് കോളജില്‍ ഗണിതം, ഇംഗ്ലീഷ് എന്നിവയില്‍ ബി.എഡ് നേടി. അതിനു ശേഷമാണ് താന്‍ പഠിച്ച തട്ടാമല സ്‌കൂളിലെ ഗണിതം, ഇംഗ്ലിഷ് വിഷയങ്ങളിലെ അധ്യാപകനാകുന്നത്. അപ്പോഴും ഇസ്‌ലാമിക വിജ്ഞാനരംഗം കൈവിടാന്‍ ഒരുക്കമായിരുന്നില്ല അദ്ദേഹം. തലയില്‍ക്കെട്ടും പണ്ഡിത ശുഭ്രവേഷവുമായി ബ്രിട്ടിഷ് ഭരണകാലത്ത് താന്‍ നീന്തിയെത്തി പഠിച്ച ഓലമേഞ്ഞ നാലുകെട്ട് സ്‌കൂളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത് 1989ലാണ് ഗണിതശാസ്ത്ര അധ്യാപകനായി തലയെടുപ്പോടെ ഷൗക്കത്തലി മൗലവി വിരമിക്കുന്നത്. 

ആസിയ ബീവിയാണ് ഭാര്യ. മക്കള്‍: റഷീദബീവി, അനീയസത്ത്, ലുബാബത്ത്, ബരീറത്ത്, ഹലീമത്ത്, ഷാക്കിറത്ത്, അമീറത്ത്, അബ്ദുല്‍ ബാരി, അബ്ദുല്‍ വദൂദ്. മരുമക്കള്‍: ഷംസുദ്ദീന്‍, അബ്ദുല്‍ സലീം, നിസാമുദ്ദീന്‍, നസീര്‍ കുട്ടി, നിസാം, നജ്്മുദ്ദീന്‍, ഷീജ, ദുല്‍ഫി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  13 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  14 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  14 hours ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  14 hours ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  15 hours ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  15 hours ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  15 hours ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  15 hours ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  15 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  15 hours ago