HOME
DETAILS

'വ്യാജവാര്‍ത്തകളില്‍ നിങ്ങളെ വെല്ലാനാരുമില്ല, അര്‍ണബ് താങ്കളൊരു നല്ല മനുഷ്യനാവാന്‍ ശ്രമിക്കൂ'- റിപ്പബ്ലിക്കന്‍ ടി.വിയുടെ ചര്‍ച്ചക്കുള്ള ക്ഷണം നിരസിച്ച് ആതിഷ് തസീര്‍

  
backup
February 28, 2020 | 9:01 AM

national-atish-taseer-against-arnab-goswami-2020

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചാനല്‍ ചര്‍ച്ചയിലേക്കുള്ള ക്ഷണം നിരാകരിച്ചതിനൊപ്പം മുഖമടച്ച മറുപടിയും നല്‍കി പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ബ്രിട്ടീഷ് എഴുത്തുകാരനുമായ ആതിഷ് തസീര്‍. 'ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാശ്ചാത്യമാധ്യമങ്ങള്‍' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. വ്യാജ വാര്‍ത്തയുടെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍ ടി.വിയെ വെല്ലാന്‍ ആരുമില്ലെന്ന് ആതിഷ് പരിഹസിക്കുന്നു. അര്‍ണബ് ഗോസ്വാമിയോട് ഇനിയെങ്കിലും കുറച്ച് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നുമുണ്ട്.

റിപ്പബ്ലിക് ടിവിയുടെ ഇ-മെയിലും അതിന് നല്‍കിയ മറുപടിയുടെയുമുള്ള ചിത്രവും ആതിഷ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫായ അര്‍ണബ് ഗോസ്വാമി നടത്തുന്ന ചാനല്‍ ചര്‍ച്ചയിലേക്കായിരുന്നു ആതിഷിനെ ക്ഷണിച്ചത്. വ്യാഴാഴ്ച രാവിലെ വന്ന മെയിലിന് ഉടനടി തന്നെ ആതിഷ് മറുപടി നല്‍കി.


' നിങ്ങളുടെ ക്ഷണത്തിന് നന്ദി. പക്ഷെ ഞാന്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല, പ്രത്യേകിച്ച് ഇത്രയും പരിഹാസ്യമായ ഒരു വിഷയത്തില്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ റിപ്പബ്ലിക് ടിവിയെ വെല്ലാന്‍ ആരുമില്ലെന്ന് നിങ്ങള്‍ക്ക് അറിയുമായിരിക്കുമല്ലോ. അര്‍ണബ് ഗോസ്വാമിയോട് എന്റെ അന്വേഷണം പറയണം. ഒപ്പം അര്‍ണബിനോട് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞെന്നും പറയണം.'- ആതിഷ് മറുപടി നല്‍കി.

'വിരോധാഭാസമൊന്നുമില്ല പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന വിഷയത്തില്‍ റിപ്പബ്ലിക് ടിവി നടത്തുന്ന ചര്‍ച്ച എനിക്ക് മനസ്സിലാക്കാനാകുന്നേ ഇല്ല' എന്ന പരിഹാസത്തോടെയായിരുന്നു ആതിഷ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

നരേന്ദ്രമോദിക്കും കേന്ദ്രത്തിനുമെതിരെ രൂക്ഷമായ ലേഖനങ്ങളിലൂടെ പരിചിതനാണ് ആതിഷ് തസീര്‍. 'ഡിവൈഡര്‍-ഇന്‍-ചീഫ്' എന്ന് മോദിയെ വിശേഷിപ്പിച്ച കവറോടു കൂടി 2019ല്‍ ഇറങ്ങിയ ടൈം മാഗസിനിലെ ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് വന്ന ലേഖനം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.


കഴിഞ്ഞ വര്‍ഷം നവംബറില്‍ ആതിഷിന്റെ ഓവര്‍സീസ് ഇന്ത്യന്‍ പൗരത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ആതിഷിന്റെ പിതാവ് പാക്കിസ്ഥാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി എന്നാല്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചുവരുന്ന ആതിഷിനെതിരെ പെട്ടെന്നുണ്ടായ നടപടി മോദിയെ വിമര്‍ശിച്ചിതിനെതിരെയുള്ള പ്രതികാരനടപടിയാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago