HOME
DETAILS

സാധാരണ നിലയിലേക്കെത്താതെ നോര്‍ത്തീസ്റ്റ് ഡല്‍ഹി: നടന്നത് തെരഞ്ഞെടുപ്പിന് മുമ്പു തുടങ്ങിയ ആസൂത്രണം

  
backup
February 28, 2020 | 10:11 AM

north-east-not-in-normal-condition2020

 

ന്യൂഡല്‍ഹി: അക്രമങ്ങള്‍ കുറഞ്ഞെങ്കിലും സാധാരണ നിലയിലെത്താതെ നോര്‍ത്തീസ്റ്റ് ഡല്‍ഹി. വാഹന ഗതാഗതം പുനര്‍സ്ഥാപിച്ചെങ്കിലും ആളുകള്‍ ഇപ്പോഴും പുറത്തിറങ്ങാന്‍ പേടിക്കുകയാണ്. സീലംപൂര്‍ മുതല്‍ ശിവവിഹാര്‍ വരെയുള്ള പ്രദേശങ്ങളില്‍ ശ്മശാന മൂകമായ അന്തരീക്ഷമാണുള്ളത്. ആളുകളെ കൂട്ടം കൂടാനോ റോഡുകളില്‍ ഒറ്റയ്ക്ക് നില്‍ക്കാനോ പോലും പോലിസും സുരക്ഷാ സൈനികരും അനുവദിക്കുന്നില്ല. എന്നാല്‍ ഉന്തുവണ്ടികളില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ചിലരെ അങ്ങിങ്ങായി കാണാം. ഈ പ്രദേശങ്ങളിലെല്ലാം കടകളെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. റോഡരികില്‍ കല്ലുകളും കത്തിക്കപ്പെട്ട ഉന്തുവണ്ടികളുടെ അവശിഷ്ടങ്ങളും കൂടിക്കിടക്കുന്നുണ്ട്. കത്തിക്കപ്പെട്ട കാറുകളും മറ്റു വാഹനങ്ങളുമൊന്നും അവിടെ നിന്ന് മാറ്റിയിട്ടില്ല.

പ്രധാന റോഡുകളില്‍ ഗല്ലികളിലേക്ക് കയറുന്ന പ്രവേശന കവാടങ്ങള്‍ പ്രദേശവാസികള്‍ അടച്ചിട്ടുണ്ട്. മുള കമ്പിവേലി തുടങ്ങിയവ ഉപയോഗിച്ചാണ് ഗലികളിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ഡല്‍ഹിയിലെ മറ്റു മുസ്്‌ലിം പ്രദേശങ്ങളിലും അതീവ ജാഗ്രതയിലാണ്. നിസാമുദ്ദീന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ രാത്രികളില്‍ നാട്ടുകാര്‍ തന്നെ കാവലിരിക്കുകയാണ്. ഷഹീന്‍ ബാഗിലും സമാനമായ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് മുമ്പ് ഷഹീന്‍ബാഗില്‍ അക്രമം നടത്താന്‍ സംഘപരിവാര്‍ കലാപകാരികള്‍ പദ്ധതി തയ്യാറാക്കുന്നതായുള്ള വിവരമാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. പോസ്റ്റ് മോര്‍ട്ടം പോലും നടത്താതെ ജി.ടി.ബി ആശുപത്രിയില്‍ നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതായി സ്ഥലം സന്ദര്‍ശിച്ച വിവിധ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തുടങ്ങിയ ആസൂത്രണമാണ് ഡല്‍ഹി കലാപത്തിലുണ്ടായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനായി അക്രമമുണ്ടാക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് സംഘപരിവാര്‍ തയ്യാറാക്കിയിരുന്നുവെന്നും ഗലികളിലെ ഹിന്ദുവീടുകളില്‍ മാത്രം കൊടിയുള്‍പ്പടെ പ്രത്യേക അടയാളങ്ങള്‍ സ്ഥാപിച്ചുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫറാബാദിലെ റോഡുപരോധ സമരം വീണ്ടും തുടങ്ങി. സമരക്കാരായ സ്ത്രീകള്‍ക്ക് നേരെ കലാപകാരികളുടെ അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ച സമരം ഇന്നലെ തുടങ്ങുകയായിരുന്നു. ജാഫറാബാദ് സമരക്കാരെ ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ കലാപം തുടങ്ങിയത്.

അക്രമത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടെങ്കിലും ജനത പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭരണകൂടത്തിനെതിരെയാണ് തങ്ങള്‍ സമരം ചെയ്യുന്നത്. അതു നേടിയെടുക്കുന്നതുവരെ ഇവിടെ തന്നെയുണ്ടാകുമെന്ന് സമരക്കാര്‍ പറഞ്ഞു. ജാഫറാബാദ് ഒഴിപ്പിച്ചുവെന്നും ഇനി മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാവില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ വെല്ലുവിളിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  6 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  6 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  6 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  6 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  6 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  6 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  6 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago