കളങ്കിതനായ ജീവിത പങ്കാളിയുള്ള സ്ത്രീയാണ് പ്രിയങ്കയെന്ന് ബി.ജെ.പി
പട്ന: കോണ്‍ഗ്രസ് നേതൃനിരയിലേക്ക് ഉയര്‍ത്തപ്പെട്ട പ്രിയങ്കാ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ബി.ജെ.പി.
കളങ്കിതനായ ജീവിത പങ്കാളിയുള്ള സ്ത്രീയെ നേതൃനിരയിലേക്ക് എത്തിച്ചതില്‍ കോണ്‍ഗ്രസ് സന്തോഷം കൊള്ളുകയാണെന്നാണ് ഇന്നലെ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞത്.
പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതു തിരിച്ചറിഞ്ഞാണ് അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര കളങ്കിതനാണെന്ന് ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിച്ച് സുശീല്‍ കുമാര്‍ മോദി രംഗത്തെത്തിയത്.
ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യമുണ്ടെന്നുള്ളതുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രിയങ്ക വിജയിച്ചുകൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രൂപസാദൃശ്യം ഉള്ളതുകൊണ്ടുമാത്രം ഒരാള്‍ക്ക് മറ്റൊരാളുടെ കഴിവുണ്ടായിരുന്നെങ്കില്‍ നമുക്ക് എത്ര വിരാട് കോഹ്്ലിമാരും അമിതാഭ് ബച്ചന്മാരും ഉണ്ടാകുമായിരുന്നു. ഡ്യൂപ്ലിക്കേറ്റുകള്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ല. ഇന്ദിരയുമായി പ്രിയങ്കയ്ക്ക് സാദൃശ്യമുണ്ടാകാം. എന്നാല്‍ ഇരുവരും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ പ്രിയങ്കക്കെതിരേ ബിഹാറിലെ മറ്റൊരു ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശം വന്‍വിവാദത്തിനും വഴിവച്ചിരിക്കുകയാണ്. നല്ല സൗന്ദര്യമുള്ള സ്ത്രീയാണ് പ്രിയങ്കയെങ്കിലും ആ സൗന്ദര്യം രാഷ്ട്രീയ നേട്ടത്തിന് ഉപകരിക്കില്ലെന്നാണ് ബിഹാര്‍ മന്ത്രി വിനോദ് നാരായണ്‍ ഝാ പറഞ്ഞത്. സൗന്ദര്യം അടിസ്ഥാനമാക്കി അവര്‍ക്ക് വോട്ട് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."