രോഗാതുരം... ആതുരാലയങ്ങള്‍...
എന്‍ഡോസള്‍ഫാന്‍ ദുരിതമഴ പെയ്ത ഗ്രാമങ്ങള്‍...തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമടക്കം താമസിക്കുന്ന ഗ്രാമീണ മേഖലകള്‍...
തൊഴില്‍ജന്യമായും മാലിന്യം നിമിത്തവും ജനതക്കു മേല്‍ പെയ്തിറങ്ങുന്ന വൈവിധ്യമുള്ള രോഗങ്ങള്‍ വേറെയും...
പ്ലാന്റേഷന്‍ കോര്‍പറേഷനുകളില്‍ നിന്നുള്ള വിഷമഴ ഇപ്പോഴും കാസര്‍കോടന്‍ ഗ്രാമങ്ങള്‍ക്കു സമ്മാനിക്കുന്നതു രോഗത്തിന്റെ ഭയാനകതയാണ്...
13,07,375 ജനസംഖ്യയുള്ള കാസര്‍കോട് ജില്ലയില്‍ എടുത്തുപറയാവുന്ന ആശുപത്രികളില്ലെന്നതാണു വസ്തുത...
വിഷമഴ തീണ്ടിയവര്‍ക്കു പോലും കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയാത്ത ജനറല്‍ ആശുപത്രിയുടെയും ജില്ലാ ആശുപത്രിയുടെയും രോഗാതുരമായ അവസ്ഥയാണ് മറ്റു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ക്കും...
ഒരു ഭാഗത്ത് രോഗാതുരമായ ആതുരാലയങ്ങള്‍...
മറുഭാഗത്ത് കാസര്‍കോട് മെഡിക്കല്‍ കോളജെന്നും കേന്ദ്ര മെഡിക്കല്‍ കോളജെന്നും നാള്‍ക്കുനാള്‍ പറഞ്ഞ് പറ്റിക്കുന്ന അവസ്ഥ...
കാസര്‍കോടിന്റെ ആരോഗ്യമേഖലകളിലൂടെ വീശിയ 'വട ക്കന്‍ കാറ്റി 'നു കാണാനായത് അടിയന്തിരമായി ചികിത്സ കിട്ടേണ്ട ആതുരാലയങ്ങളെയും മികച്ച ചികിത്സ തേടി മംഗളുരുവിലേക്കും കോഴിക്കോടേക്കും വണ്ടി കയറുന്ന ജനക്കൂട്ടത്തെയുമാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."