ബഹ്‌റൈനില്‍ അറബിക്കടലില്‍ നിന്ന് 800 കിലോ ഹഷീഷ് പിടികൂടി
മനാമ: ബഹ്‌റൈനിലെ അറബിക്കടലില്‍ മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു 800 കിലോ ഹഷീഷ് ആസ്‌ട്രേലിയുടെ യുദ്ധ കപ്പലായ എ.ച്ച്.എം.എ.എസ് അരുന്ധ പിടികൂടിയതായി റിപ്പോര്‍ട്ട്. കാപ്പിക്കൊപ്പം ഒളിപ്പിച്ചുകടത്തുകയായിരുന്നു മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 36 ദശലക്ഷം ഡോളര്‍ വിലവരും.
സംശയകരമായ രീതിയില്‍ കടലില്‍ കണ്ട ബോട്ടിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിന് ഏറെ പേരുകേട്ട മേഖലയാണിതെന്നും കള്ളക്കടത്തുകാര്‍ പുതിയ മാര്‍ഗങ്ങളാണ് ഓരോ തവണയും അവലംബിക്കുന്നതെന്നും അരുന്ധ ക്യാപ്റ്റന്‍ കമാന്‍ഡര്‍ കാമറോണ്‍ സ്റ്റെയില്‍ പറഞ്ഞു.
ബഹ്‌റൈന്‍ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൌത്യസംഘ(സിടിഎഫ് 150)ത്തിലെ അംഗമാണ് എച്ച്എംഎഎസ് അരുന്ധ. 2016 ഡിസംബറില്‍ മേഖലയില്‍ സമുദ്ര സുരക്ഷക്കായി വിന്യസിച്ച ശേഷം ഈ കപ്പലിന്റെ നേതൃത്വത്തിലുള്ള ആദ്യ വന്‍ മയക്കുമരുന്നുവേട്ടയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."