പ്രതിഷേധം: വിദേശ വിദ്യാര്‍ഥിക്ക് ഇന്ത്യ വിടാന്‍ നിര്‍ദേശം
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനു ബംഗ്ലാദേശി വിദ്യാര്‍ഥിക്ക് ഇന്ത്യ വിടാന്‍ നിര്‍ദേശം. വിശ്വഭാരതി യൂനിവേഴ്സിറ്റി ബിരുദവിദ്യാര്‍ഥി അഫ്സാര അനിക മീമിനാണ് കൊല്‍ക്കത്തയിലെ ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ശാന്തിനികേതനില്‍ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ചില ചിത്രങ്ങള്‍ അഫ്സാര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ബംഗ്ലാദേശി തീവ്രവാദി എന്നു വിളിക്കപ്പെട്ടിരുന്നു.
ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ച കത്തില്‍ ഫേസ്ബുക്കിനെക്കുറിച്ച് പരാമര്‍ശം ഇല്ലെങ്കിലും 15 ദിവസത്തിനകം ഇന്ത്യ വിട്ടുപോകാനാണ് നിര്‍ദേശം. വിസാ നിയമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് തെളിഞ്ഞതിനാല്‍ വിസയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഈ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."