വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിന് സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം:കെ.ടി ജലീല്‍
ചെറുതുരുത്തി: വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതിന് സമൂഹം ഒറ്റകെട്ടായി നിലകൊള്ളണമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.രാഷ്ട്രീയവും, മതവും മറ്റ് പരിഗണനകളുമൊന്നും ഇതിന് തടസമാകരുത് ഈ വലിയ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവട് വെയ്പാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെറുതുരുത്തിയില്‍ ബി.പി മണി മെമ്മോറിയല്‍ പ്രവാസി ട്രെസ്റ്റും,ചുവപ്പിന്റെ കൂട്ടുകാര്‍ സാന്ത്വനം വാട്‌സാപ്പ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു ജലീല്‍. പട്ടരുതൊടി സുലൈമാന്‍ നഗറില്‍ നടന്ന പരിപാടിയില്‍ യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി.
ആംബുലന്‍സ്,തയ്യല്‍ മെഷീനുകള്‍ വീല്‍ ചെയറുകള്‍ എന്നിവ വിതരണം ചെയ്തു. ജീവകാരുണ്യ പുരസ്‌കാര വിതരണവും ഉണ്ടായി.സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പുരസ്‌ക്കാര വിതരണവും,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ ജീവകാരുണ്യ വിതരണവും നിര്‍വ്വഹിച്ചു.സലീം കീഴ്‌ച്ചേരി, ജാബിര്‍ കണ്ണൂര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ഷിബു ചെറുതുരുത്തി അധ്യക്ഷനായി.പി.പത്മജ,പി. രമേഷ്,പി.എ ബാബു,എം.വി സുലൈമാന്‍,എം.മുരളീധരന്‍,സുമിത്ര,ജയകൃഷ്ണന്‍,ടി.പി തമ്പി മണി,ഷെയ്ക്ക് അബ്ദുള്‍ ഖാദര്‍,കെ.ആര്‍ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."