HOME
DETAILS

തയ്യല്‍ ജോലിക്കാര്‍ തൊഴില്‍ രഹിതരായി

  
backup
March 05 2017 | 20:03 PM

%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf


കഞ്ചിക്കോട്: നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചിറ്റൂര്‍ മേഖലയില്‍ ആയിരക്കണക്കിന് തയ്യല്‍ തൊഴിലാളികള്‍ തൊഴില്‍ രഹിതരായി.  കൊടുവായൂര്‍, പുതുനഗരം, തത്തമംഗലം, കരിപ്പോട്, വടവന്നൂര്‍, പെരുവെമ്പ്, കാക്കയൂര്‍, കൊല്ലങ്കോട് മേഖലയില്‍ പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതിനുപുറമെ 200ലേറെ റെഡിമെയ്ഡ് യൂനിറ്റുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്നും വ്യവസായവകുപ്പ് അധികൃതര്‍ പറഞ്ഞു.
റെഡിമെയ്ഡ് കച്ചവടക്കാര്‍ തുണിയെടുത്ത് നൈറ്റി, ചുരിദാര്‍ എന്നിവ തയ്ക്കുന്നതിന് ഗ്രാമങ്ങളിലെ സ്ത്രീകളെ ഏല്‍പിക്കുകയാണ് പതിവ്.  
ഒരു നൈറ്റി തയ്ക്കുന്നതിന് ഒന്‍പതു രൂപ മുതല്‍ 15 രൂപ വരെ കിട്ടും. ഒരു ദിവസം 300 മുതല്‍ 400 വരെ ഈ തൊഴിലിലൂടെ സമ്പാദിച്ചിരുന്നു. നോട്ട് നിരോധനം വന്നതോടെ  റെഡിമെയ്ഡ് വ്യാപാരം സ്തംഭിച്ചു. ഇതോടെ വ്യാപാരികള്‍ തയ്ക്കാന്‍ കൊടുക്കാതായി. ഇതു മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി.
കുട്ടികളുടെ വിദ്യാഭ്യാസം, നിത്യചെലവ് തുടങ്ങി എല്ലാറ്റിനും തടസം നേരിട്ടതായി വീട്ടമ്മമാര്‍ പറഞ്ഞു. നൈറ്റി, ചുരിദാര്‍ എന്നിവയില്‍ എംബ്രോയ്ഡറി ജോലി ചെയ്തിരുന്നവര്‍ക്കും പണി ഇല്ലാതായി.
ഈ മേഖലയില്‍ ഉത്പാദിപ്പിച്ചിരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍  വര്‍ഷങ്ങളായി കൊടുത്തിരുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, മഞ്ചേശ്വരം, വയനാട്, മുട്ടി, കാസര്‍കോട്, കല്‍പറ്റ, ഇരുട്ടി എന്നിവിടങ്ങളിലെ  വസ്ത്രവ്യാപാരികള്‍ക്കാണ്. നോട്ട് പ്രതിസന്ധി വന്നതോടെ ചെലവു കുറഞ്ഞതായി പറഞ്ഞ് അവര്‍ ഉത്പന്നം എടുക്കാതായി.
തമിഴ്‌നാട്ടിലെ വ്യാപാരികള്‍ നല്ലതോതില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എടുത്തിരുന്നതും തടസപ്പെട്ടു. ഇതും വിനയായെന്ന് വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്ടിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനം  ഇവിടെ തുന്നുന്ന കുര്‍ത്ത, കുര്‍ത്തി തുടങ്ങിയവ എടുത്തിരുന്നതും വേണ്ടന്നു വെച്ചിരിക്കുന്നു. ബാങ്കു വായ്പയെടുത്തിരുന്നവര്‍ തിരിച്ചടവിന് വഴിയില്ലാതെ  കടബാധ്യതയിലായി.
തൊഴിലാളികളുടെ ജീവിതം അരക്ഷിതാവസ്ഥയിലാണ്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ കനിയണമെന്ന് വീട്ടമ്മമാര്‍ പറയുന്നു.
കൈത്തറിവസ്ത്രങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും നികുതിയിളവും പലിശരഹിത വായ്പകളും ഇവര്‍ക്കും അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നു. ചെറുകിടവായ്പകള്‍  എഴുതിത്തള്ളുകയും ഉത്തേജനപാക്കേജ് അനുവദിക്കുകയും വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
നിര്‍മാണത്തൊഴിലാളി മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ തയ്യല്‍യൂനിറ്റ് ആരംഭിക്കുന്നതിന് സഹായം തേടി വ്യവസായ ഓഫിസില്‍ വരുന്നതായി അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago