ഭരണഘടന: എസ്.വൈ.എസ് സെമിനാര്‍ നടത്തി
മലപ്പുറം: നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന തത്വത്തിലൂന്നിയ ഉദാത്തമായ ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളും വകവച്ചുനല്‍കുന്ന അവകാശങ്ങളും ജനകീയ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്ന പദ്ധതികള്‍ക്കു സര്‍ക്കാര്‍ നേതൃത്വം നല്‍കണമെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു.
ഭരണഘടന സ്വത്വവും സത്യവും എന്ന ശീര്‍ഷകത്തില്‍ അരീക്കോട് പംകിന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. കെ.എ റഹ്മാന്‍ ഫൈസി, സി. ഹംസ, അഡ്വ. യു.എ ലത്വീഫ് പ്രസംഗിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് മോഡേറേറ്ററായി. കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, സലീം എടക്കര, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, അബ്ദുര്‍റഹീം ചുഴലി, സി.കെ ഹിദായത്തുല്ലാഹ്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, കണ്‍വീനര്‍ സി.എം കുട്ടി സഖാഫി വെള്ളേരി, എം. സുല്‍ഫിക്കര്‍ അരീക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."