ട്രെയിനില്‍ ഭിക്ഷാടനം; യുവതിക്കെതിരേ കേസെടുത്തതു മനുഷ്യക്കടത്തിന്
കാസര്‍കോട്: ട്രെയിനില്‍ ഭിക്ഷാടനത്തിനിടെ കുഞ്ഞുമായി പിടിയിലായ യുവതിക്കെതിരേ റെയില്‍വേ പൊലിസ് കേസെടുത്തത് മനുഷ്യക്കടത്തിന്. നാലുവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നു ഭിക്ഷാടനത്തിനുപയോഗിക്കുകയാണെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് യുവതിക്കെതിരേ തട്ടിക്കൊണ്ടുപോകലടക്കമുള്ള വകുപ്പുകളിട്ട് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 10നാണ് കാസര്‍കോട് വച്ച് ട്രെയിനില്‍ ഭിക്ഷാടനം നടത്തവെ മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ലക്‌ന (30), അക്ഷര (നാല്) എന്നിവരെവനിതാ സി.ഐ നിര്‍മ്മല പിടികൂടി കാസര്‍കോട് റെയില്‍വേ പൊലിസിനെ ഏല്‍പ്പിച്ചത്. ഭിക്ഷാടനം മാത്രമാണ് നടന്നതെന്ന് പ്രാഥമിക കണ്ടെത്തലിലാണ് ആദ്യം റെയില്‍വേ പൊലിസ് എത്തിയത്.
എന്നാല്‍ സംഭവം വിവാദമായപ്പോള്‍ മനുഷ്യക്കടത്തടക്കമുള്ള വകുപ്പുകളിട്ട് റെയില്‍വേ പൊലിസ് കേസെടുക്കുകയായിരുന്നു.
യുവതി തനിക്കൊപ്പമുള്ളത് തന്റെ മകള്‍ തന്നെയാണെന്ന ഉറച്ച നിലപാടിലാണ്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും രക്ത സാമ്പിള്‍ ശേഖരിച്ച് പൊലിസ് ഡി.എന്‍.എ പരിശോധനക്ക് അയച്ചിരിക്കുന്നത്. ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് യുവതിയുടെതല്ലെന്ന് തെളിഞ്ഞാല്‍ യുവതിക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പൊലിസിന് എളുപ്പം സാധിക്കും.
റെയില്‍വേ കോഴിക്കോട് ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ മേല്‍നോട്ടത്തിലാണ് കാസര്‍കോട് പൊലിസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം ഫോറന്‍സിക് ലാബിലയച്ച യുവതിയുടെയും കുഞ്ഞിന്റെയും രക്തത്തിലെ ഡി.എന്‍.എ പരിശോധന വേഗത്തിലാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന അപേക്ഷയും റെയില്‍വേ പൊലിസ് ലാബിന് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."