HOME
DETAILS
MAL
മണ്ണിടിച്ചില്‍ തടയണം: പി കരുണാകരന് എം.പി
backup
June 16 2016 | 19:06 PM
ഉദുമ: കെ.എസ്.ടി.പി നവീകരിക്കുന്ന സംസ്ഥാന പാതയില്‍ മണ്ണ് ഇടിഞ്ഞു വീണു നാശനഷ്ടം സംഭവിക്കുന്നത് നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പി കരുണാകരന് എം.പി ആവശ്യപ്പെട്ടു. അപകട ഭീഷണി നേരിടുന്ന കോട്ടരുവത്തെ വീടുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം.
അശാസ്ത്രീയ രീതിയിലാണ് കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണം. റോഡിന്റെ സുരക്ഷാ മതില് പൂര്‍ത്തീകരിക്കാനോ സമീപമുള്ള വീടുകള്‍ക്ക് സംരക്ഷണം നല്‍കാനോ കെ.എസ്.ടി.പി തയാറായിട്ടില്ല. മഴക്കാലം വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ വിഷയത്തില്‍ ഉടനടി പരിഹാരം കണ്ടെത്തി ജനങ്ങളെ ഭീതിരഹിതരാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പി കരുണാകരന് കലക്ടറോടും പൊതുമാരത്ത് വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."