HOME
DETAILS
MAL
മന്ത്രിയെത്തും മുന്‍പേ കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു
backup
January 26 2019 | 05:01 AM
പാങ്ങ്: കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം മന്ത്രിയെത്തും മുന്‍പേ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 11ന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടകനായി നോട്ടിസും ബോര്‍ഡുകളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയായിരുന്നു അധ്യക്ഷന്‍. ഉദ്ഘാടന ചടങ്ങിനെ കുറിച്ച് പഞ്ചായത്ത് ഭരണസമിതിയോട് ആലോചിച്ചിട്ടില്ലെന്നാണ് ആക്ഷേപം.ഇന്നലെ വൈകിട്ട് കുറുവ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.നസീറാ മോള് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."