HOME
DETAILS
MAL
എല്ലാവര്‍ക്കും നീതി ലഭിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്: നരേന്ദ്ര മോദി
backup
February 29 2020 | 10:02 AM
പ്രയാഗ്‌രാജ് (അലഹബാദ്): എല്ലാവര്‍ക്കും നീതി ലഭിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം) എന്നതിന്റെ അടിസ്ഥാനമാണിതെന്നും മോദി പറഞ്ഞു.
സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും ഓരോരുത്തരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 130 കോടി ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ആദ്യ പരിഗണനയെന്നും മോദി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണം വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."