
ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും

ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ നടന്ന ചങ്ങിൽ കരാറിൽ ഒപ്പുവെച്ചത്. നിലവിലെ ക്വാട്ട തന്നെ തുടരുന്നതാണ് ഈ വർഷത്തെ കരാർ.
ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ തന്നെ ഈ വർഷവും തുടരും. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല. സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഹജ്ജ് കരാർ ഒപ്പ് വെക്കൽ ചടങ്ങിൽ സംബന്ധിച്ചു.
ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി കിരൺ റിജിജു മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി
Kerala
• 3 days ago
അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം
Kerala
• 3 days ago
കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ
Kerala
• 3 days ago
റമദാന്‍ അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 3 days ago
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 3 days ago
വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം
Kerala
• 3 days ago
വല്ലപ്പുഴയില്‍ സ്‌ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല
Kerala
• 3 days ago
ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു
Kuwait
• 3 days ago
ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു
Saudi-arabia
• 3 days ago
ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ
Cricket
• 3 days ago
'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി
Kerala
• 3 days ago
ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്
uae
• 3 days ago
യുഎഇയില്‍ റമദാന്‍ പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും
uae
• 3 days ago
ഇംഗ്ലീഷ് ഇതിഹാസത്തെ വീഴ്ത്തി ഒന്നാമൻ; ഇന്ത്യക്കെതിരെ വരവറിയിക്കുറിച്ച് 21കാരൻ
Cricket
• 3 days ago
കെ.എസ്.ആര്.ടി.സിക്ക് അധികസഹായം; 103 കോടി രൂപ കൂടി അനുവദിച്ചു
Kerala
• 3 days ago
പാര്‍ക്ക് ചെയ്ത വിമാനത്തിന്റെ ചിറകിലേക്ക് ഇടിച്ചുകയറി മറ്റൊരു വിമാനം; സംഭവം സിയാറ്റിന്‍-ടക്കോമ വിമാനത്താവളത്തില്‍
International
• 3 days ago
'ഞങ്ങള്‍ക്കിവിടം വിട്ടു പോകാന്‍ മനസ്സില്ല, ഇസ്റാഈലികളെ അമേരിക്കയിലേക്ക് പുറംതള്ളുക' ട്രംപിന് ഫലസ്തീനികളുടെ ബിഗ് നോ; കോണ്‍ക്രീറ്റ് കൂനകളില്‍ സ്വര്‍ഗം തീര്‍ക്കുന്ന ഗസ്സ
International
• 4 days ago
മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
Kerala
• 4 days ago
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം
Kerala
• 3 days ago
കൊച്ചിയിലെ റസ്റ്റോറന്റില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
Kerala
• 3 days ago
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Kerala
• 3 days ago