HOME
DETAILS

സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍

  
Web Desk
January 13 2025 | 05:01 AM

PV Anwar Claims Opposition Leader VD Satheesans Allegations Were Suggested by P Shashi

തിരുവനന്തപുരം: പി.ശശി പറഞ്ഞിട്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആരോപണം ഉന്നയിച്ചതെന്ന് പി.വി .അന്‍വര്‍. താന്‍ തന്നെ ഉന്നയിക്കണമെന്ന് പി. ശശി ആവശ്യപ്പെട്ടു. പാര്‍ട്ടി ഏല്‍പ്പിച്ച ഭാരം താന്‍ നിറവേറ്റി. എല്ലാം ശരിയാണെന്ന് പി. ശശി പറഞ്ഞു. സ്പീക്കറുടെ അനുമതിയോടെയാണ് ആരോപണം ഉന്നയിച്ചത്. ശശി തന്നെ ഒരു സ്ഥലത്ത് കൊണ്ടു പോയി ബ്ലോക്ക് ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 

പിതാവിന് തുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താന്‍ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി ഏല്‍പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എല്‍.ഡി.എഫിനൊപ്പമുള്ള യാത്രയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് എം.എല്‍.എ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. രാജി പോരാട്ടത്തിന്റെ അടുത്തഘട്ടം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു


കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി. നിലമ്പൂരില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി. എം.എല്‍.എയാവാന്‍ സഹായിച്ച ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. 11ാം തിയതി സ്പീക്കര്‍ക്ക് രാജിവയ്ക്കുമെന്ന് ഇമെയില്‍ വഴി അറിയിച്ചിരുന്നു. രാജി സ്വീകരിക്കേണ്ടത് സ്പീക്കറാണ്- അന്‍വര്‍ പറഞ്ഞു. 

മമത ബാനര്‍ജിയോട് വീഡിയേ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു. വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയങ്ങളാണ് ചര്‍ച്ച നടത്തിയത്. പാര്‍ലമെന്റില്‍ വന്യജീവി പ്രശ്‌നങ്ങള്‍ ഉയര്‍ത്തണമെന്ന് പറഞ്ഞു.പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിക്കാമെന്ന് മമ്മത ബനാര്‍ജി അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് മമത ഉറപ്പ് നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രയാഗ് രാജില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ 10 തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ, സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം തയ്യാര്‍

Kerala
  •  3 days ago
No Image

ആദ്യ കളിയിൽ തന്നെ ചരിത്രം പിറന്നു; ആർസിബിക്ക് ലോക റെക്കോർഡ് 

Cricket
  •  3 days ago
No Image

വിവാഹ പ്രായത്തില്‍ നിര്‍ണായക മാറ്റം വരുത്തി കുവൈത്ത്‌

latest
  •  3 days ago
No Image

UAE Weather Updates | അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്, അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

ഗസ്സ  വെടിനിർത്തൽ കരാർ; തടവുകാരെ കൈമാറല്‍ ഇന്ന് പുനരാരംഭിക്കും

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ സ്ത്രീയെ എയര്‍ലിഫ്റ്റ് ചെയ്തു

uae
  •  3 days ago
No Image

വയനാട് ഉരുള്‍ദുരന്തത്തില്‍ വായ്പ മാത്രം അനുവദിച്ച കേന്ദ്ര നിലപാടിനെതിരേ പ്രതിഷേധം ശക്തം

Kerala
  •  3 days ago
No Image

വയനാട് പുനരധിവാസം ചോദിച്ചത് പണം; കിട്ടിയത് 'പണി' - തുക വിനിയോഗിക്കൽ സംസ്ഥാന സർക്കാരിന് വെല്ലുവിളി

Kerala
  •  3 days ago
No Image

ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ് 

Kerala
  •  3 days ago