HOME
DETAILS

ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍  

  
Farzana
January 13 2025 | 04:01 AM

Wildfire in California Rages for Six Days Despite Advanced Firefighting Efforts

കാലിഫോര്‍ണിയ: ആറു ദിവസമായി അമേരിക്ക ലോകത്തെ ഏറ്റവും മികച്ച അഗ്‌നിരക്ഷാ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടും കീഴടങ്ങാതെ കാട്ടുതീ തുടരുകയാണ്. 1,354 ഫയര്‍ എന്‍ജിനുകള്‍, 84 വിമാനങ്ങള്‍, 14,000 അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കാട്ടുതീ നിയന്ത്രിക്കാന്‍ അഞ്ച് ദിവസമായി രംഗത്തുണ്ട്. മെക്‌സികോയില്‍നിന്ന് അഗ്‌നിരക്ഷാ സേനയും എത്തി.

ശക്തമായ കാറ്റു തുടരുന്നതിനാല്‍ തീ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. മഴ പെയ്യുക മാത്രമാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ ഏക പോംവഴി. ഇല്ലെങ്കില്‍ കൃത്രിമ മഴയുടെ വഴി തേടണം. അതിനു പക്ഷേ മിനിമം അന്തരീക്ഷസ്ഥിതി വേണം. മഴ മേഘങ്ങളുണ്ടെങ്കിലേ അതില്‍ രാസവസ്തു വിതറി മഴ പെയ്യിക്കാന്‍ കഴിയൂ. ലോകത്ത് ഏറ്റവും മികച്ച അഗ്നിരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. മെക്‌സികോ അല്ലാതെ മറ്റൊരു രാജ്യവും അമേരിക്കയെ സഹായിക്കാന്‍ രംഗത്തു വന്നിട്ടുമില്ല.

ബുധനാഴ്ച വരെ സാന്റ അന എന്ന ഉഷ്ണക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതുവരെ കാട്ടുതീ തുടരുമെന്നതിനാല്‍ പലായനം രൂക്ഷമാണ്. ആഡംബര വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ തെരുവില്‍ അന്തിയുറങ്ങുന്ന ദൃശ്യമാണ് യു.എസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഒന്നര ലക്ഷം പേര്‍ കൂടി വീടൊഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒന്‍പത് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 700 പേരെ മാത്രമാണ് താമസിപ്പിക്കാനായത്. മറ്റുള്ളവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ല. ഹോട്ടലുകളില്‍ വാടക കുത്തനെ കൂട്ടി. ദുരിതബാധിതരെ സഹായിക്കാന്‍ അയല്‍ നാട്ടില്‍നിന്ന്‌പോലും ആരുമെത്തുന്നില്ല എന്നത് സ്ഥിതി ഏറെ ദുസ്സഹമാക്കുന്നു. പെട്ടെന്നൊരു ദിവസം അഭയാര്‍ഥികളാക്കപ്പെടുമെന്ന് ഒരിക്കല്‍പോലും അവിടത്തെ ജനങ്ങള്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്തരമൊരു സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം അമേരിക്ക ഒരുക്കിയിട്ടുമില്ല. ഇത്തരമൊരു ദുരന്തം സര്‍ക്കാരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.

A massive wildfire in California continues to burn uncontrollably for six days, despite the deployment of advanced firefighting technologies. Over 1,350 fire engines, 84 aircraft, and 14,000 personnel are engaged in the efforts. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago