HOME
DETAILS

ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി

  
January 13, 2025 | 7:37 AM

Cold in Oman Camping has become active in the country

മസ്കറ്റ്: ഒമാനിൽ അനുകൂലമായ കാലാവസ്ഥ എത്തിയതോടെ ക്യാമ്പിങ്ങുകൾ വളരെയധികം സജീവമായി. അവധി ദിവസങ്ങളിൽ സ്വദേശികളും വിദേശികളും അടക്കം ധാരാളം ആളുകളാണ് മലമുകളിൽ ടെന്റുകൾ കെട്ടാൻ എത്തിയത്. മസ്‌കറ്റിലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ബീ​ച്ചി​നോ​ട്​ ചേർന്നുള്ള സ്ഥലങ്ങളിലേക്കാണ് കൂടുതൽ ആളുകളും ടെന്റുകൾ ഒരുക്കാനായി പോവുന്നത്. ജ​ബ​ൽ അ​ഖ്​​ദ​ർ, ജ​ബ​ൽ ശം​സ്​ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും ആളുകൾ എത്തുന്നത്. 

ഇവിടെ എത്തുന്നവർ രാത്രി മലമുകളിൽ നിന്നും ക്യാമ്പ് ഫെയറിൽ പങ്കെടുത്തുകൊണ്ട് ഇവിടെ നിന്നും ഭക്ഷണം പാകം ചെയ്ത് അതിരാവിലെയുള്ള കാഴ്ചകളും കണ്ടാണ് മടങ്ങുക. ടെന്റ് നിർമ്മിക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നതിനായി ധാരാളം ആളുകൾ സൂപ്പർ മാർക്കറ്റുകളിൽ എത്തുന്നുണ്ട്. 

ഈ ക്യാമ്പിങ്ങിനായി എത്തുന്നവർക്ക് മുൻസിപ്പാലിറ്റി ചില മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രദേശങ്ങളിൽ രണ്ട് ദിവസത്തിൽ കൂടുതലുള്ള ക്യാമ്പുകൾ അനുവദിക്കില്ല. ഇത് ടെന്റുകൾക്കും ബാധകമാണ്. മുൻസിപ്പാലിറ്റി അനുവദിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ക്യാമ്പുകൾ നടത്താൻ പാടുകയുള്ളൂ. മാത്രമല്ല ക്യാമ്പ് സൈറ്റുകൾ തമ്മിൽ അഞ്ചു മീറ്ററാകാലം പാലിക്കണം. കൂടാതെ മൽസ്യബന്ധനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പുകൾ നടത്താൻ പാടില്ല. ലൈസൻസ് ഇല്ലാതെ ക്യാമ്പ് നടത്തിയാൽ 200 റി​യാ​ൽ പിഴയും ചുമത്തും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ ഉൾപ്രദേശങ്ങളിൽ ശക്തമായ തണുപ്പ് നിലനിന്നിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഇത്തവണ ഒമാനിൽ തണുപ്പ് കൂടുതലാണ്. പല സ്ഥലങ്ങളിലും ഒരു ഡിഗ്രിക്ക് താഴെയാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago