HOME
DETAILS
MAL
ചങ്ങനാശേരിയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് മരണം; ദുരൂഹതയെന്ന് ആരോപണം
backup
February 29 2020 | 10:02 AM
കോട്ടയം: ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ച്ചയ്ക്കിടെ മൂന്നു പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍വച്ചാണ് മൂന്നാമത്തെയാള്‍ മരിച്ചത്. ആറ് അന്തേവാസികള്‍ നിലവില്‍ ചികിത്സയിലാണ്.
ഇതില്‍ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു വിശദീകരണം.
അഗതിമന്ദിരത്തിലെ ദുരൂഹമരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരു ജനപ്രതിനിധികളും രംഗത്തെത്തി. തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."