ദേശീയ കുഷ്ഠരോഗ പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം 30ന്
കൊല്ലം: ജില്ലാ പഞ്ചായത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്തുകള്‍, ജില്ലാ ലെപ്രസി യൂണിറ്റ്, വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം, ചടയമംഗലം കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ കുഷ്ഠ രോഗ പക്ഷാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം 30ന് നടക്കും.
ചടയമംഗംലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്യും. ആരോഗ്യ സര്‍വേയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ശ്രീലേഖ വേണുഗോപാല്‍ നിര്‍വഹിക്കും.
ബോധവല്‍ക്കരണ റാലി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി ഫ്ളാഗ് ഓഫ് ചെയ്യും.
ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാധാകൃഷ്ണന് നായര്‍ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്തംഗം ഇ.എസ് രമാദേവി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ലില്ലി, ബ്ലോക്ക് പഞ്ചായത്തംഗം ബി. ഷംല, ചടയമംഗലം പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷന്‍ എം. അഹമ്മദ് കുഞ്ഞ്, പഞ്ചായത്തംഗം ജെ. സിന്ധു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി.വി ഷേര്‍ളി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, ജില്ലാ ലെപ്രസി ഓഫിസര്‍ ജെ. മണികണ്ഠന്, വെളിനല്ലൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ കെ. ശശി, ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ എം.എസ്. ജിത്ത് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."