HOME
DETAILS
MAL
പന്നിത്തടത്ത് നിലംനികത്താനുള്ള ശ്രമം വില്ലേജ് ഓഫിസര്‍ തടഞ്ഞു
backup
January 26 2019 | 06:01 AM
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പന്നിത്തടത്ത് നിലം നികത്താനുള്ള ശ്രമം വില്ലേജ് ഓഫിസര്‍ തടഞ്ഞു. തരിശായി കിടക്കുന്ന നെല്‍ പാടമാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്താന്‍ ശ്രമിച്ചത്.
പുലര്‍ച്ചെയാണ് ടിപ്പര്‍ ലോറികളില്‍ പാടശേഖരത്തില്‍ മണ്ണടിച്ചിരുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് അധികൃതര്‍ കൂട്ട് നില്‍ക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം കമ്മിറ്റി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്റ്റോപ്പ് മെമ്മോ നല്കാന് വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് വില്ലേജ് ഓഫിസര്‍ നിലം നികത്തുന്നത് തടഞ്ഞ് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."