കല്ലൂരിക്കടവ് പാലത്തിന് ബജറ്റില്‍ 25 കോടി
പാപ്പിനിശ്ശേരി: സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ അഴീക്കോട് മണ്ഡലത്തിലെ കല്ലൂരിക്കടവ് പുതിയ പാലത്തിന് 25 കോടി രൂപ അനുവദിച്ചു.
പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളിലെ കല്ലൂരിക്കടവുമായി ബന്ധിപ്പിച്ച് കൊണ്ടാണ് പുതിയ പാലത്തിന് സാധ്യത തെളിയുന്നത്. കെ.എം ഷാജി എം.എല്‍.എയുടെ ശ്രമഫലമായിട്ടാണ് ബജറ്റില്‍ ഫണ്ട് അനുവദിച്ചത്. ഇതുവഴി പാലം നിര്‍മിക്കുന്നതിന് കഴിഞ്ഞവര്‍ഷം നടന്ന സാധ്യതാ പഠനത്തിനായി പൊതുമരാമത്ത് ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാലം യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാലമായി ഇതുമാറും.
കാട്യം വഴി കീച്ചേരി ദേശീയപാതയിലേക്കും പാറക്കല്‍ വഴി പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തേക്കുള്ള ദേശീയപാതയിലേക്കും എത്തിച്ചേരുന്നതിന്
പാലം സഹായകമാകും. രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന രണ്ട് അപ്രോച്ച് റോഡുകളും ഗതാഗത യോഗ്യമാക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് എം.എ.എ അറിയിച്ചു. പാലം പൂര്‍ത്തിയായാല്‍ പ്രദേശവാസികള്‍ക്ക് നാറാത്ത്, കമ്പില്‍, കൊളച്ചേരി, പു
തിയതെരു, കണ്ണൂര്‍ ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്താനാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇപ്പോള്‍ റോഡ് മാര്‍ഗം മയ്യില്‍ ഭാഗത്ത് എത്തിച്ചേരാന്‍ പുതിയതെരു വഴി വളഞ്ഞു സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."