അജ്ഞാതന്റെ മരണം; ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ പ്രതിഷേധം
ഷൊര്‍ണൂര്‍: ലോറി ഇടിച്ചതിനെ തുടര്‍ന്ന് അജ്ഞാതന്‍ മരിച്ച സംഭവത്തില്‍ കുളപ്പുള്ളി ടാക്‌സി സ്റ്റാന്‍ഡിലെ ചില ഡ്രൈവര്‍മാര്‍ക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒന്‍മ്പതരയോടെ കുളപ്പുള്ളി ടാക്‌സി സ്റ്റാന്‍ഡിനു മുന്‍വശത്തുവച്ച് സിമന്റ് കയറ്റി പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ലോറി തട്ടി അജ്ഞാതന് ഗുരുതര പരുക്കേറ്റിരുന്നു. എന്നാല്‍ സമീപത്തുണ്ടായിരുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ പരുക്ക് പറ്റിയയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വിസമദിച്ചു. ടാക്‌സി ഡ്രൈവര്‍മാര്‍ മാത്രമല്ല ആ പരിസരത്തുനിന്നവരും അതുവഴി വാഹനത്തില്‍ കടന്നുപോയവരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ വിസമതിക്കുകയായിരുന്നു.
ഏറെ നേരത്തിനു ശേഷം പട്ടാമ്പിയില്‍നിന്ന് കാറുമായി ഇതുവഴി ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ഒറപ്പാലം സൂര്യ സ്റ്റുഡിയോ നടത്തുന്ന വല്ലപ്പുഴ ചുങ്കപ്പിലാവില്‍ ഉമ്മര്‍ഹാജിയുടെ മകന്‍ ഫയാസ്, സാമൂഹ്യപ്രവര്‍ത്തകന്റെ ആവശ്യപ്രകാരം കാറില്‍ കയറ്റി പരുക്ക് പറ്റിയയാളെ വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരുക്ക് പറ്റിയയാള്‍ അപ്പഴേക്കും മരിച്ചിരുന്നു.
അതേസമയം അപകടം പറ്റിയയാളെ ആശുപത്രിയിലെത്തിക്കാന്‍ വിസമതിച്ച നാലു ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി എടുക്കണമെന്ന്യാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ ടാക്‌സി സ്റ്റാന്‍ഡ് അടപ്പിച്ചു. നടപടി എടുക്കുന്നതുവരെ ടാക്‌സി സ്റ്റാന്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. അതേസമയം അജ്ഞാതനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."